---
title: "പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച്  താരം; വൈറലായി ചിത്രങ്ങൾ"
english_title: "The star shared new glamorous pictures; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76377/the-star-shared-new-glamorous-pictures-pictures-go-viral"
published_at: "2022-10-24T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356c573683b2_swasika.jpg"
keywords: []
---

# പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച്  താരം; വൈറലായി ചിത്രങ്ങൾ

> **Lead Summary:** മലയാള സിനിമ-സീരീയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. അഭിനയ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സാധിക. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുണ്ട്.

## Article Content

മലയാള സിനിമ-സീരീയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. അഭിനയ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സാധിക. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാധിക പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഷോര്‍ട്ട് ബൗസും സ്‌കര്‍ട്ടും ധരിച്ചാണ് സാധിക എത്തിയിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സാധിക ഫ്‌ളവര്‍ അല്ലടാ ഫയര്‍ ആണ് എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും, സൈക്കോളജിയിലും ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റ് റിസേര്‍ച്ചിലും പി ജിയും എടുത്തിട്ടുള്ള ആളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാല്‍ തന്റെ കരിയറിന് തുടക്കമിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76377/the-star-shared-new-glamorous-pictures-pictures-go-viral)