---
title: "അയാൾ എന്നെ പഠിപ്പിച്ച പാഠം അതാണ്; സംയുക്ത മേനോൻ"
english_title: "That is the lesson he taught me; Samyukta Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76323/that-is-the-lesson-he-taught-me-samyukta-menon"
published_at: "2022-10-24T17:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356943b10e0d_samyuktha.jpg"
keywords: []
---

# അയാൾ എന്നെ പഠിപ്പിച്ച പാഠം അതാണ്; സംയുക്ത മേനോൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് . അതേസമയം ഇപ്പോൾ തനിക്ക് മുൻപ് ഉണ്ടായിരുന്ന റിലേഷൻഷിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് . അതേസമയം ഇപ്പോൾ തനിക്ക് മുൻപ് ഉണ്ടായിരുന്ന റിലേഷൻഷിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

> ഇതുവരെ രണ്ടു പ്രണയമായിരുന്നു ഉണ്ടായിരുന്നത് എന്നും അതിൽ ഒരെണ്ണം വളരെ ടോക്സിക് ആയിരുന്നു എന്നുമാണ് താരം പറയുന്നത്. “വളരെ ടോക്സിക് ആയിട്ടുള്ള റിലേഷൻഷിപ്പ് ആയിരുന്നു രണ്ടാമത്തേത്. അതിനുശേഷം ആണ് ഒരു പ്രണയബന്ധത്തിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത്” .

മറ്റേ ആളെ കുറ്റം പറയാൻ നമുക്ക് സാധിക്കില്ല. കാരണം ഒരു റിലേഷൻഷിപ്പ് വർക്ക് ആവണമെങ്കിൽ രണ്ടുപേരും തമ്മിൽ ഒരു പൊരുത്തം ഉണ്ടാവണം. ഇനിയിപ്പോൾ അങ്ങനെയല്ല എങ്കിൽ പോലും ഒരാൾ മോശക്കാരൻ അല്ലെങ്കിൽ മോശക്കാരി ആവുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അതേസമയം എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം ഒരു ബന്ധത്തിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്നും എൻറെ വിലയും മൂല്യവും മനസ്സിലാക്കി തന്നതും അയാളാണ് .

അതേസമയം ഒരാളുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന് അയാളുടെ അമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് അയാളുടെ തെറ്റുകൾ തിരുത്തി നന്നാക്കി എടുക്കാൻ ഒന്നും തനിക്ക് പറ്റില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76323/that-is-the-lesson-he-taught-me-samyukta-menon)