---
title: " അടിവസ്ത്രം ഇല്ലാതെ ആ വേഷം മാത്രം ധരിച്ചു വരുവാൻ അവർ ആവശ്യപ്പെട്ടു; മാഹി ഗിൽ"
english_title: "They asked him to come wearing only that costume without underwear; Mahi Gill"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76288/they-asked-him-to-come-wearing-only-that-costume-without-underwear-mahi-gill"
published_at: "2022-10-24T14:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63565b2febefa_mahi.jpg"
keywords: []
---

#  അടിവസ്ത്രം ഇല്ലാതെ ആ വേഷം മാത്രം ധരിച്ചു വരുവാൻ അവർ ആവശ്യപ്പെട്ടു; മാഹി ഗിൽ

> **Lead Summary:** ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ ആണ് മാഹി ഗിൽ. ഏറെ ശ്രദ്ധിക്കപ്പെട്ട ദേവ് ഡി പോലെയുള്ള സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ താരം നടത്തുന്ന വെളിപ്പെടുത്തൽ ആണ് സമൂഹം മാധ്യമങ്ങളുടെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

## Article Content

ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ ആണ് മാഹി ഗിൽ. ഏറെ ശ്രദ്ധിക്കപ്പെട്ട ദേവ് ഡി പോലെയുള്ള സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ താരം നടത്തുന്ന വെളിപ്പെടുത്തൽ ആണ് സമൂഹം മാധ്യമങ്ങളുടെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

ഒരു  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പണ്ട് താൻ നേരിടേണ്ടി വന്ന ദുരനുഭവം താരം പങ്കുവെച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

> “എനിക്ക് ഇത് ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആരിൽ നിന്നും ആണ് ഈ അനുഭവങ്ങൾ ഉണ്ടായത് എന്ന് അവരുടെ പേരുകൾ ഓർക്കാൻ പോലും സാധിക്കുന്നില്ല. ഞാൻ ഒരിക്കൽ ഒരു സംവിധായകനെ കാണാൻ പോയിരുന്നു. സൽവാർ ധരിച്ചായിരുന്നു ഞാൻ പോയത്.

ഈ വേഷം ധരിച്ചു വന്നാൽ ഒരാളും നിന്നെ നായിക ആക്കില്ല എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. പിന്നീട് മറ്റൊരു സംവിധാനം പറഞ്ഞത് എന്നെ നൈറ്റി വേഷത്തിൽ കാണണം എന്നായിരുന്നു. അടിവസ്ത്രം ഇല്ലാതെ ആ വേഷം മാത്രം ധരിച്ചു വരുവാൻ അവർ ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും വൃത്തികെട്ട ആളുകൾ ഉണ്ട്” – ഇതായിരുന്നു നടി നടത്തിയ വെളിപ്പെടുത്തൽ.

> “എനിക്ക് മുംബൈ സിറ്റി വലിയ പരിചയം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അവർ ചെയ്തത് എല്ലാം തെറ്റാണോ ശരിയാണോ എന്ന് അറിയാൻ എനിക്ക് സാധിച്ചില്ലായിരുന്നു. എനിക്കറിയാവുന്ന ഒരുപാട് ആളുകൾ മുംബൈയിൽ വർഷങ്ങളായി കഷ്ടപ്പെടുന്നത് കാണുന്നുണ്ട്. നമ്മൾ അത്തരത്തിലുള്ള ആളുകളോട് ആയിരിക്കുമല്ലോ ഉപദേശം ചോദിക്കുക. സൽവാർ ധരിച്ചു പോയാൽ എന്തുകൊണ്ടാണ് വേഷം കിട്ടാത്തത് എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. അതേ സമയം ശരിയായ ആളുകളെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്” – താരം പറയുന്നു.

> “ഇത്തരം സംഭവങ്ങൾക്ക് ശേഷം ആരെ കാണണം ആരെയൊക്കെ കാണരുത് എന്നൊക്കെ അറിയാൻ പോലും പറ്റാതെയായി. ആളുകളെ അവരുടെ ഓഫീസിൽ പോയി കാണുന്ന പരിപാടി നിർത്തിയിരുന്നു ഒരിക്കൽ. പോവുകയാണെങ്കിൽ കൂടെ കൂട്ടുകാർ ഉണ്ടാകും. പക്ഷേ നമുക്ക് പണവും വേണമല്ലോ. അങ്ങനെയാണ് ദൂരദർശനിലെ ചില പരമ്പരകൾക്ക് വേണ്ടി അഭിനയിച്ചത്” – താരം കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76288/they-asked-him-to-come-wearing-only-that-costume-without-underwear-mahi-gill)