---
title: "മോർഫ് ചിത്രം സൃഷ്ടിച്ച പ്രശ്നത്തെ കുറിച്ച്  മനസ്സ് തുറന്ന് ദുൽഖറിന്റെ നായിക  "
english_title: "Dulquar's heroine opens her mind about the problem created by Morph movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7625/dulquars-heroine-opens-her-mind-about-the-problem-created-by-morph-movie"
published_at: "2021-10-28T11:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a3ffbac6ed_NEHA SHARMA.jpg"
keywords: []
---

# മോർഫ് ചിത്രം സൃഷ്ടിച്ച പ്രശ്നത്തെ കുറിച്ച്  മനസ്സ് തുറന്ന് ദുൽഖറിന്റെ നായിക  

> **Lead Summary:** 2017 ൽ പുറത്ത് ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായ സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നേഹ ശർമ. മലയാളത്തിൽ ഒറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ നടിക്ക് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. നർത്തകി കൂടിയാണ് നേഹ. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. 2007 ൽ രാം ചരണിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം . 2010 ൽ ആയിരുന്നു ബോളിവുഡ് എൻട്രി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിൽ നേഹ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സോളോ എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. 

## Article Content

2017 ൽ പുറത്ത് ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായ സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നേഹ ശർമ. മലയാളത്തിൽ ഒറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ നടിക്ക് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. നർത്തകി കൂടിയാണ് നേഹ. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. 2007 ൽ രാം ചരണിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം . 2010 ൽ ആയിരുന്നു ബോളിവുഡ് എൻട്രി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിൽ നേഹ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സോളോ എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. 

നേഹയുടെ ഒരു മോർഫിംഗ് ചിത്രം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചയായിരുന്നു. 2018 ൽ ആയിരുന്നു ഈ ചിത്രം പുറത്ത് വന്നത്. ഇപ്പോഴിത ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു  അഭിമുഖത്തിലാണ് തന്നെ ഞെട്ടിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 

ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിന് എത്തിയപ്പോഴാണ് ഈ ചിത്രത്തിനെ കുറിച്ച് അറിയുന്നതെന്നാണ് നേഹ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

2018 ആണ് ഈ സംഭവം നടക്കുന്നത്. ഈ സംഭവം തന്നെ ഞെട്ടിച്ചിരുന്നു. ഇത്തരത്തിലുള്ള മോർഫിംഗ് അത്ര നല്ലതല്ല. താൻ വളരെ ചെറുപ്പമായിരുന്ന സമയത്തായിരുന്നു ഇത്തരത്തിലുളള ചിത്രം പുറത്ത് വരുന്നത്. എന്ത് കൊണ്ട് ഞാൻ, എന്നോട് എന്തിന് ചെയ്തു. എന്നിങ്ങനെയുള്ള ചിന്ത മനസ്സിൽ വന്നുവെന്ന് താരം അഭിമുഖത്തിൽ പറയുന്നു. 

താൻ അഭിനയിക്കുന്ന ഷോർട്ട്ഫിലിമിന്റെ സെറ്റിൽ എത്തിയപ്പോഴാണ് മോർഫിംഗ് ചിത്രത്തിനെ കുറിച്ച് അറിയുന്നത്. താൻ സെറ്റിൽ എത്തിയപ്പോൾ ആളുകൾ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. തനിക്ക് അപ്പോൾ ആ ചിത്രത്തിനെ കുറിച്ച് മനസ്സിലായില്ല. താന് സെറ്റിൽ എന്തിയപ്പോൾ എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. 

ഏറ്റവും ഒടുവിൽ ഒരാൾ വന്ന് വൈറലായ തന്റെ മോർഫിംഗ് ചിത്രത്തിനെ കുറിച്ച് പറയുകയായിരുന്നു. ഏത് ചിത്രമാണ് എന്ന രീതിയിൽ ഞാൻ കണ്ടു. ചിത്രം തന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഞാൻ അസ്വസ്ഥനായിരുന്നു. എന്നാൽ പിന്നീട് ഓക്കെ ആയി. കുഴപ്പമില്ലെന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കി . ആ ചിത്രത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാം. എന്നെ തൃപ്തിപ്പെടുത്താൻ എനിക്ക് അത്തരം കാര്യങ്ങൾ ആവശ്യമില്ലെന്നും നേഹ പറയുന്നു.

> മേർഫിംഗ് ചിത്രം വിവാദമായതോട വിഷയത്തിൽ പ്രതികരിച്ച് നേഹ എത്തിയിരുന്നു. യഥാർത്ഥ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇതിനെ കുറിച്ച പ്രതികരിച്ചത്. ആളുകൾ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്... ചിത്രങ്ങൾ മോർഫ് ചെയ്യുന്നത് നിർത്തുക... ഇതാണ് യഥാർത്ഥ ചിത്രം...", നടി ട്വീറ്റ് ചെയ്തിരുന്നു. 

നടി അനന്യ പാണ്ഡെയെ കുറിച്ചും നടി പറയുണ്ട്. അനന്യ പാണ്ഡെയുടെ സിനിമകൾ കാണുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നാണ് നേഹ പറയുന്നത്. കാരണം നടിയുടെ സിനിമയുടെ ട്രെയിലറുകൾ തന്നെ ആകർഷിപ്പിച്ചിട്ടില്ല എന്നാണ് നേഹ പറയുന്നത്. ചിലപ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഞാന് കാണാൻ ആ ആ്രഹിക്കുന്ന തരത്തിലുള്ള മാറ്റം അവളു‍ടെ ചിത്രങ്ങളിൽ ഉണ്ടാകുമെന്നും എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്നും നേഹ പറയുന്നു. സ്റ്റുഡൻസ് ഓഫ് ദ് ഇയർ 2 ലൂടെയാണ് അനന്യ പാണ്ഡെയുടെ ബോളിവുഡ് എൻട്രി. നിരവധി ചിത്രങ്ങൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7625/dulquars-heroine-opens-her-mind-about-the-problem-created-by-morph-movie)