---
title: "നഗ്നയായി ദീപാവലി ആശംസ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വീഡിയോ "
english_title: "Urfi Javed wishes Diwali naked; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76231/urfi-javed-wishes-diwali-naked-video"
published_at: "2022-10-24T11:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63562457cf983_urfi.jpg"
keywords: []
---

# നഗ്നയായി ദീപാവലി ആശംസ നേര്‍ന്ന് ഉര്‍ഫി ജാവേദ്; വീഡിയോ 

> **Lead Summary:** എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു നടി വിവാദങ്ങളില്‍ പെടുന്നത്. കാഴ്ചക്കാരെ കൊണ്ട് മൂക്കത്ത് വിരല്‍ വെയ്പ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെത്.

## Article Content

എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു നടി വിവാദങ്ങളില്‍ പെടുന്നത്. കാഴ്ചക്കാരെ കൊണ്ട് മൂക്കത്ത് വിരല്‍ വെയ്പ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉര്‍ഫി. ഇതിലൂടെ തന്റെ വ്യത്യസ്ത വസ്ത്രധാരണ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഉര്‍ഫി പങ്കുവെച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോയില്‍ ടോപ്പ് ലെസ് ആയി എത്തിയാണ് ഉര്‍ഫി ആരാധകര്‍ക്ക് ദീപാവലി ആശംസ നേരുന്നത്.

വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം ചേര്‍ത്ത്, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍” എന്ന അടിക്കുറിപ്പും നല്‍കി. താരത്തിന്റെ ദീപാവലി ആശംസ വീഡിയോ കണ്ട് ഞെട്ടുകയാണ് ആരാധകര്‍.

**

എന്ത് കോപ്രായമാണ് ഈ കാണിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ താരത്തിനോട് ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിനെ വിമര്‍ശിച്ച് പോസ്റ്റിന് താഴെ എത്തുന്നത്. അതേസമയം ഉര്‍ഫി ഇത് ആദ്യമായിട്ടല്ല ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. സീരിയലിലൂടെ അഭിനയം ആരംഭിച്ച ഉര്‍ഫി ബിഗ് ബോസിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.

അന്ധ്രയില്‍ ആരാധകരുടെ ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ച് സിനിമ തീയറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന 'ബില്ല' എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://moviemax.in/news/76231/urfi-javed-wishes-diwali-naked-video)