---
title: "സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിന്  തീപ്പിടിച്ചു "
english_title: "Prabhas fans burst firecrackers in front of the screen during the movie; The theater caught fire"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76229/prabhas-fans-burst-firecrackers-in-front-of-the-screen-during-the-movie-the-theater-caught-fire"
published_at: "2022-10-24T10:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356209f57986_prabhas.jpg"
keywords: []
---

# സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിന്  തീപ്പിടിച്ചു 

> **Lead Summary:** അന്ധ്രയില്‍ ആരാധകരുടെ ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ച് സിനിമ തീയറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന 'ബില്ല' എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിലാണ് സംഭവം.

## Article Content

അന്ധ്രയില്‍ ആരാധകരുടെ ആവേശം കൈവിട്ടപ്പോള്‍ തീപിടിച്ച് സിനിമ തീയറ്റര്‍. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാവേശത്തില്‍ കത്തിയത്. പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന 'ബില്ല' എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്ക് ഇടയിലാണ് സംഭവം.

താഡപള്ളിഗുഡെത്തെ വെങ്കടരമണ തിയേറ്ററിൽ പ്രഭാസിന്‍റെ ആരാധര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തത്. നായകന്‍റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് തീയറ്ററില്‍ തീആയി.

ഇതോടെ തീയറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ ചില പ്രഭാസ് ആരാധകരുടെ സഹായത്തോടെ തീയറ്റര്‍ ജീവനക്കാര്‍ തീയണച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രഭാസ് ആരാധകര്‍ക്ക് ഭ്രാന്താണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.

അതേ സമയം എന്നാല്‍ പ്രഭാസ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് പുതിയ ചിത്രം സലാറില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സ്റ്റില്ലുകള്‍. വണ്ണം കുറച്ച്, ട്രിംഡ് ലുക്കില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന പ്രഭാസിനെ ഈ ചിത്രങ്ങളില്‍ കാണാം. പ്രഭാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ആവേശത്തോടെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പങ്കുവെക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76229/prabhas-fans-burst-firecrackers-in-front-of-the-screen-during-the-movie-the-theater-caught-fire)