---
title: "ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു; ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി"
english_title: "Mammootty congratulates India for beating Pakistan in T20 World Cup."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76225/mammootty-congratulates-india-for-beating-pakistan-in-t20-world-cup"
published_at: "2022-10-24T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63561e485de6a_mammootty.jpg"
keywords: []
---

# ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു; ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

> **Lead Summary:** ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി. ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിനാണ് സാക്ഷ്യം വഹിച്ചത് എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

## Article Content

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി. ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിനാണ് സാക്ഷ്യം വഹിച്ചത് എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് കൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ്. ”ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍” എന്നാണ് കോഹ്‌ലിയുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

[**https://www.facebook.com/Mammootty/posts/679452900211381**](https://www.facebook.com/Mammootty/posts/679452900211381)**

അലസനെന്ന് പറഞ്ഞവർക്ക് മറുപടി; 'സലാറി'ല്‍ കാണാം പഴയ പ്രഭാസിനെ

എ**സ് എസ് രാജമൌലിയുടെ ബാഹുബലിയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് പ്രഭാസ് .  ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രങ്ങളൊക്കെ വന്‍ പബ്ലിസിറ്റിയോടെയാണ് എത്തിയതെങ്കിലും അവയ്ക്കൊന്നും കാര്യമായ ചലനം ബോക്സ് ഓഫീസിലോ പ്രേക്ഷകരുടെ മനസിലോ ഉണ്ടാക്കാനായില്ല എന്നതാണ് സത്യം.

ബാഹുബലിയില്‍ മികച്ച ശാരീരികക്ഷമതയോടെ കണ്ട പ്രഭാസിനെ പിന്നീട് അങ്ങനെ കണ്ടിട്ടില്ലെന്നത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വന്‍ വിജയം ഉന്മത്തനാക്കിയ പ്രഭാസ് അലസനായി മാറിയെന്നും തുടര്‍ പരാജയങ്ങളുടെ ഒരു കാരണം അതാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ പടര്‍ന്നു.

സെറ്റുകളില്‍ നിന്നുള്ള പ്രഭാസിന്‍റെ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. ഇയാള്‍ ഇനി പഴയ ഫോമിലേക്ക് എത്തില്ലെന്നുവരെ ചിലര്‍ എഴുതിത്തള്ളി. എന്നാല്‍ പ്രഭാസ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് പുതിയ ചിത്രം സലാറില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സ്റ്റില്ലുകള്‍.വണ്ണം കുറച്ച്, ട്രിംഡ് ലുക്കില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന പ്രഭാസിനെ ഈ ചിത്രങ്ങളില്‍ കാണാം.

പ്രഭാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ആവേശത്തോടെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പങ്കുവെക്കുന്നത്.കന്നഡ സിനിമയിലെ സ്വപ്ന വിജയമായിരുന്ന കെജിഎഫിന്‍റെ സംവിധായകനും നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76225/mammootty-congratulates-india-for-beating-pakistan-in-t20-world-cup)