---
title: "സാരിയില്‍ സുന്ദരിയായി നിമിഷ സജയന്‍.. പുതിയ ചിത്രങ്ങള്‍ പുറത്ത് "
english_title: "Nimisha Sajayan looks beautiful in saree.. new pictures out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76205/nimisha-sajayan-looks-beautiful-in-saree-new-pictures-out"
published_at: "2022-10-24T08:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355fae353c1e_nimisha.jpg"
keywords: []
---

# സാരിയില്‍ സുന്ദരിയായി നിമിഷ സജയന്‍.. പുതിയ ചിത്രങ്ങള്‍ പുറത്ത് 

> **Lead Summary:** **വ**ളരെ കുറച്ച്‌ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയന്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

## Article Content

**വ**ളരെ കുറച്ച്‌ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയന്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

സോഷ്യല്‍ മീഡിയയിലും നിമിഷ സജീവമാണ്,​ അടുത്തിടെ നിമിഷ പങ്കുവച്ച ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

വട്ടപ്പൊട്ടും കുപ്പിവളയും അണിഞ്ഞ് സാരിയില്‍ സുന്ദരിയായാണ് നിമിഷ എത്തുന്നത്. വഫാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അസാനിയ നസ്രീനാണ് സ്‌റ്റൈലിസ്റ്റ്, ഒ രു തെക്കന്‍ തല്ലുകേസാണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

തുറമുഖമാണ് ഉടന്‍ തിയേറ്ററുകളിലെത്താന്‍ പോകുന്ന മറ്റൊരു മലയാളചിത്രം. ഇതിനുപുറമേ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

**ബാ**ഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ പ്രേക്ഷകരുടെ ആകെ മനസ്സ് പിടിച്ചെടുത്ത താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണോ എന്ന് അഭ്യൂഹങ്ങള്‍ ബാഹുബലി ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണ്ട്.

ഇപ്പോഴിതാ തന്റെ മകള്‍ക്ക് പ്രഭാസിന്റെ പോലെ ഒരാളെ കിട്ടണം എന്ന ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്‍കയുടെ അമ്മ.

***

> “അവര്‍ രണ്ട് പേരും താരങ്ങളാണ്. ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അനുഷ്കയ്ക്ക് പ്രഭാസിനെ പോലെ ഒരു മിസ്റ്റര്‍ പെര്‍ഫെക്ടിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അവര്‍ സുഹൃത്തുക്കള്‍ മാത്രമാണ്. അതിനാല്‍ അവരുടെ വിവാഹത്തെ പറ്റി ​ഗോസിപ്പുകള്‍ പ്രചരിപ്പിക്കാതിരിക്കുക.” *അനുഷ്കയുടെ അമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/76205/nimisha-sajayan-looks-beautiful-in-saree-new-pictures-out)