---
title: "മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം- വെളിപ്പെടുത്തി ബേസിൽ ജോസഫ്"
english_title: "We can expect a film with Mammootty - reveals Basil Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76186/we-can-expect-a-film-with-mammootty-reveals-basil-joseph"
published_at: "2022-10-23T22:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635578251cb99_basil.jpg"
keywords: []
---

# മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം- വെളിപ്പെടുത്തി ബേസിൽ ജോസഫ്

> **Lead Summary:** **മ**ലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി.

## Article Content

**മ**ലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു.'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രമാണ് നിലവിൽ ബേസിലിന്റേതായി റിലീസിനൊരുങ്ങുന്നത്.

ഈ അവസരത്തിൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബേസിൽ. മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും ബേസിൽ പറയുന്നു.

എന്നാൽ തന്റെ അടുത്ത ചിത്രം അതാണോ എന്ന് ബേസിൽ വെളിപ്പെടുത്തിയിട്ടില്ല. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ബേസിൽ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു മാസ് ചിത്രം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/76186/we-can-expect-a-film-with-mammootty-reveals-basil-joseph)