---
title: "ഇന്ത്യൻ  ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ"
english_title: "Actor Mohanlal congratulated the Indian team"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76166/actor-mohanlal-congratulated-the-indian-team"
published_at: "2022-10-23T21:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63555ef252fc6_mohanlal.jpg"
keywords: []
---

# ഇന്ത്യൻ  ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ

> **Lead Summary:** ട്വന്റി–20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ സന്തോഷം പങ്കുവെച്ചു കൊണ്ട് കുറിച്ചു. കോലിയെ റോഹിത്ത് എടുത്ത് പൊക്കുന്ന ഫോട്ടോയും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

## Article Content

ട്വന്റി–20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ സന്തോഷം പങ്കുവെച്ചു കൊണ്ട് കുറിച്ചു. കോലിയെ റോഹിത്ത് എടുത്ത് പൊക്കുന്ന ഫോട്ടോയും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

സിനിമാ രം​ഗത്തെ നിരവധി പേരാണ് ഇന്ത്യൻ ടീമിനും കോലിക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. 'ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്.

ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേർ ഇന്ത്യൻ ടീമിന് ആശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/76166/actor-mohanlal-congratulated-the-indian-team)