---
title: "നടി ആശ ശരത്തിന്റെ മകളുടെ  വിവാഹനിശ്ചയം; നിറസാന്നിധ്യമായി താരങ്ങള്‍"
english_title: "Asha Sarath's daughter and actress Uttara Sarath got engaged"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76151/asha-saraths-daughter-and-actress-uttara-sarath-got-engaged"
published_at: "2022-10-23T19:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63554926a3ac5_asha_sharath.jpg"
keywords: []
---

# നടി ആശ ശരത്തിന്റെ മകളുടെ  വിവാഹനിശ്ചയം; നിറസാന്നിധ്യമായി താരങ്ങള്‍

> **Lead Summary:** ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

## Article Content

ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.

മെക്കാനിക്കല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76151/asha-saraths-daughter-and-actress-uttara-sarath-got-engaged)