---
title: "ബഷീര്‍ ബഷിയില്ലാതെ ആശുപത്രി യാത്ര, അനുഭവം പങ്കുവെച്ച് മഷൂറ"
english_title: "Mashura has now shared new details about her pregnancy through her YouTube channel."
publisher: "moviemax.in"
canonical_url: "https://moviemax.in/news/76055/mashura-has-now-shared-new-details-about-her-pregnancy-through-her-youtube-channel"
published_at: "2022-10-23T11:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354d1aa9b826_mashoora.jpg"
keywords: []
---

# ബഷീര്‍ ബഷിയില്ലാതെ ആശുപത്രി യാത്ര, അനുഭവം പങ്കുവെച്ച് മഷൂറ

> **Lead Summary:** നടനും മോഡലുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീറിപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുന്‍പാണ് ബഷീര്‍ പറയുന്നത്.

## Article Content

നടനും മോഡലുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീറിപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുന്‍പാണ് ബഷീര്‍ പറയുന്നത്.

അഞ്ച് മാസത്തെ ഗര്‍ഭകാലത്തിലൂടെയാണ് മഷൂറ കടന്നു പോവുന്നത്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ ഗര്‍ഭകാലത്തെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഷൂറ. ഇത്തവണ ഭര്‍ത്താവിനെ കൂട്ടാതെ സുഹാനയെ കൂട്ടി ആശുപത്രിയിലേക്ക് പോയ കാര്യങ്ങളാണ് മഷൂറ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

യൂബര്‍ ബുക്ക് ചെയ്ത് സുഹാനയാണ് മഷൂറയെ കൂട്ടി പോവുന്നത്. സോനു കൂടെയുള്ളതിന്റെ ധൈര്യത്തിലാണ് താനുള്ളതെന്ന് വീഡിയോയുടെ ഇടയില്‍ മഷൂറ പറയുന്നു. ഞങ്ങളുടെ കുഞ്ഞ് നന്നായി വളരുകയാണെന്നും യാതൊരുവിധ കുഴപ്പങ്ങളും നിലവില്‍ ഇല്ലെന്നുമാണ് സ്കാനിങ്ങിന് ശേഷം പുറത്തെത്തിയ മഷൂറ പറയുന്നത്.

ഭര്‍ത്താവ് കൂടെ ഇല്ലാത്തതിന്റെ മിസിങ് എനിക്ക് വല്ലാതെ ഉണ്ടായിരുന്നു. കൂടെയുള്ളപ്പോള്‍ വലിയ കെയര്‍ തരും. വേറെ ഒന്നും ഞങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരില്ല. അദ്ദേഹത്തിന്റെ കൂടെയല്ലാതെ ഹോസ്പിറ്റലില്‍ പോയതും ആദ്യമായിട്ടാണെന്നും സിംഗിള്‍ പാരന്റായിട്ടുള്ളവരെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും മഷൂറ പറയുന്നു.

രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിച്ചതും ഇതേ കാര്യത്തിനാണ്. എന്നാല്‍ തന്റെ രണ്ട് ഭാര്യമാരും ഒരുപോലെ ചിന്തിക്കുന്നവരായത് കൊണ്ടാണ് തനിക്കിത് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചതെന്നും അതിന്റെ ക്രെഡിറ്റ് ഇവര്‍ക്കാണ് നല്‍കേണ്ടതെന്നും ബഷീര്‍ പറഞ്ഞിരുന്നു. സുഹാനയ്ക്കും മഷൂറയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഇവരുടെ വീഡിയോ കാണുന്ന ആർക്കും മനസിലാകും.

ആദ്യഭാര്യ സുഹാനയോട് അനുവാദം ചോദിച്ച ശേഷമായിരുന്നു ബഷീര്‍ മഷൂറയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. തന്റെ ജീവിതത്തില്‍ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്നും പലപ്പോഴും ബഷീര്‍ പറഞ്ഞിട്ടുണ്ട്. ബഷീറിനെ പോലെ തന്നെ സുഹാനയ്ക്കും മഷൂറയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/76055/mashura-has-now-shared-new-details-about-her-pregnancy-through-her-youtube-channel)