---
title: "എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്; തുറന്ന് പറഞ്ഞ് താരം "
english_title: "My new love is Mammooka; The actor opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76035/my-new-love-is-mammooka-the-actor-opened-up"
published_at: "2022-10-23T09:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354b58d93266_mammookka.jpg"
keywords: []
---

# എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്; തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** അരുവി എന്ന തമിഴ് ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് അതിഥി ബാലന്‍. ആദ്യ ചിത്രത്തില്‍ തന്നെ മാസ്മരിക പ്രകടനമാണ് അതിഥി കാഴ്ച വച്ചത്. അരുവിയില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും അതിനു ശേഷം അധികം ചിത്രങ്ങള്‍ അതിഥിക്ക് ലഭിച്ചില്ല.

## Article Content

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് അതിഥി ബാലന്‍. ആദ്യ ചിത്രത്തില്‍ തന്നെ മാസ്മരിക പ്രകടനമാണ് അതിഥി കാഴ്ച വച്ചത്. അരുവിയില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും അതിനു ശേഷം അധികം ചിത്രങ്ങള്‍ അതിഥിക്ക് ലഭിച്ചില്ല.

പിന്നീട് പൃഥിരാജ് ചിത്രം കോള്‍ഡ് കേസിലാണ് അതിഥി അഭിനയിച്ചത്. നിവിന്‍ പോളി നായകനായി എത്തിയ പടവെട്ടാണ് അതിഥിയുടെ പുതിയ റിലീസ്.ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 

ഇതിനിടയില്‍ മമ്മൂട്ടിയെ കുറിച്ച് അതിഥി പറഞ്ഞ കാര്യങ്ങളാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. എന്റെ പുതിയ പ്രണയം മമ്മൂക്കയാണ് എന്നാണ് അതിഥി പറയുന്നത്.

പടവെട്ടിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അതിഥി ഇക്കാര്യം പറഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണ് എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു അതിഥി ഇക്കാര്യം പറഞ്ഞത്.

ഒരുപാട് പേരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രമുണ്ട്. എന്നാല്‍ റോഷാക് കണ്ടതിന് ശേഷം തന്റെ പുതിയ പ്രണയം മമ്മൂക്കയാണ് എന്നാണ് അതിഥി പറഞ്ഞത്.

എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് പേരുണ്ട്. ഇന്നലെ ഞാന്‍ റോഷാക്ക് കണ്ടു, ഇതോടെ എന്റെ പുതിയ പ്രണയം മമ്മൂട്ടിയായി. ഞാന്‍ ആ മനുഷ്യനുമായി പ്രണയത്തിലായി-എന്നാണ് അതിഥി പറഞ്ഞത്.

ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. പക്ഷേ ഈ ഇടയ്ക്ക് എന്റെ കാര്യത്തില്‍ മാറ്റം വന്നു. എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്. അതുകൊണ്ട് മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് അതിഥി പറഞ്ഞത്. അതിഥിയുടെ വാക്കുകള്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളികള്‍ കൊല്ലങ്ങളായി അങ്ങേരുമായി പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മറുപടികള്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/76035/my-new-love-is-mammooka-the-actor-opened-up)