---
title: "മഞ്ജു വാര്യര്‍ക്ക് സ്‌പെഷല്‍ ബിരിയാണിയൊരുക്കി ധ്യാന്‍..."
english_title: "dhyan prepared special biriyani for manju varyar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7602/dhyan-prepared-special-biriyani-for-manju-varyar"
published_at: "2021-10-28T09:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a2237c04e1_manju.jpg"
keywords: []
---

# മഞ്ജു വാര്യര്‍ക്ക് സ്‌പെഷല്‍ ബിരിയാണിയൊരുക്കി ധ്യാന്‍...

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയും ലേഡി സൂപ്പര്‍ സ്റ്റാര്റുമായ മഞ്ജു വാര്യരുടെ വിശേഷങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്.യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ അഭിനേത്രി.

## Article Content

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയും ലേഡി സൂപ്പര്‍ സ്റ്റാര്റുമായ മഞ്ജു വാര്യരുടെ വിശേഷങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്.യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ അഭിനേത്രി.

ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സിനിമാലോകവും പ്രേക്ഷകരും ആഗ്രഹിച്ചൊരു തിരിച്ചുവരവ് കൂടിയായിരുന്നു മഞ്ജുവിന്റേത്. നൃത്തത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഗുരുവായൂരിലെ അരങ്ങേറ്റം കാണാനായി സിനിമാലോകത്തെ പ്രമുഖരുമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന മഞ്ജുവിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മഞ്ജു എത്തിയത്.

നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോഴാണ് സന്തോഷം. ഒപ്പം ഏറെ പ്രിയപ്പെട്ടവരോടൊപ്പം അത് കഴിക്കാനും സാധിക്കുക. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ. നന്ദി ശ്രീനിയേട്ടാ, ഷെഫ് ധ്യാനിനും നന്ദിയെന്നുമായിരുന്നു മഞ്ജു കുറിച്ചത്. ബിരിയാണിയുണ്ടാക്കിയ ധ്യാനിനോട് നന്ദി പറയുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. അരികിലായി ശ്രീനിവാസനുമുണ്ട്.

9എംഎം എന്ന ചിത്രത്തില്‍ ധ്യാനും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കയറ്റം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി റിലീസിങ്ങിനൊരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും പങ്കാളിയായ സന്തോഷവും നേരത്തെ താരം പങ്കുവെച്ചിരുന്നു.

രമേഷ് പിഷാരടിയുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. എനിക്ക് പ്രിയപ്പെട്ടവരെല്ലാം ഒറ്റ ഫ്രയിമില്‍ എന്ന കമന്റുമായി വിശാഖ് സുബ്രഹ്‌മണ്യം എത്തിയിരുന്നു. നവ്യ നായര്‍ ഇത് കാണണ്ട, മീര ജാസ്മിന്‍ ഏട്ടത്തിയമ്മയായി വരാത്തതില്‍ വിഷമമുണ്ടോ, ധ്യാന് മഞ്ജു വാര്യരെ കല്യാണം കഴിക്കാന്‍ ചെറുപ്പത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലേ, പഴയ അഭിമുഖം വൈറലായി മാറുന്നതിനിടയില്‍ ശ്രീനിവാസനേയും ധ്യാനിനേയും കാണാനായതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

നവ്യ നായരോടുള്ള ഇഷ്ടത്തെക്കുറിച്ചായിരുന്നു ധ്യാന്‍ പറഞ്ഞത്. നവ്യയെ ഇഷ്ടമായിരുന്നുവെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും വെള്ളിത്തിര കണ്ടതോടെയാണ് ഇഷ്ടം പോയതെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. ചേട്ടന് മീര ജാസ്മിനെയായിരുന്നു ഇഷ്ടം, തമിഴില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് ആ ഇഷ്ടം പോയതെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7602/dhyan-prepared-special-biriyani-for-manju-varyar)