പണം വാങ്ങി മലയാളത്തിലെ നടന്മാര്‍ എന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി ബാല

പണം വാങ്ങി മലയാളത്തിലെ നടന്മാര്‍ എന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി ബാല
2022-10-22T23:08:00 | By Nourin Minara KM

ടന്‍ ബാലയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഭാര്യ എലിസബത്തുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഒടുവില്‍ മീഡിയയുടെ ഇടപെടലുകളെല്ലാം വന്നതോടെ ആദ്യ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തന്നെ രണ്ടാമതും സംഭവിച്ചെന്ന് നടന്‍ വെളിപ്പെടുത്തി.

വിവാഹമോചനമടക്കമുള്ള വിഷയങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുമെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു. ഇതിനിടെ പല അഭിമുഖങ്ങളിലും പങ്കെടുത്ത നടന്‍ കാര്യമായ തുറന്ന് പറച്ചില്‍ നടത്തിയില്ല. ഒടുവില്‍ താന്‍ സിനിമ നടന്മാരില്‍ നിന്നും ചതിക്കപ്പെട്ടു എന്നുള്ള ആരോപണമാണ് നടന്‍ ഉന്നയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍ ബാല.


ചതിച്ചവരോട് പറയാനുള്ളതെന്താണെന്നും നടന്‍ പറയുന്നുണ്ട്. 'മലയാള സിനിമയെ കുറിച്ച് നിങ്ങളെല്ലാവരും എന്താണ് വിചാരിക്കുന്നത്. എത്ര പേര്‍ ചതിയന്മാരായിട്ടുണ്ടെന്ന് അറിയാമോ? നിങ്ങള്‍ വേണമെങ്കില്‍ എഴുതി വെച്ചോളൂ. എനിക്കൊരു പേടിയുമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടന്മാരടക്കം എന്നെ ചതിച്ചിട്ടുണ്ട്. അവരുടെ പേര് പറയുന്നില്ല. അന്നേരം ഞാന്‍ പ്രതിയാവും.

എന്നെ പലരും പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് ചതിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരാണ്. അവരൊക്കെ സന്തോഷത്തോടെ സിനിമയില്‍ തന്നെയുണ്ടെന്ന്', ബാല പറയുന്നു. 'എല്ലാ മേഖലയില്‍ നിന്നും ചതി കിട്ടിയിട്ടുണ്ട്. ചതിക്കുന്നതൊക്കെ അവന്റെ ഗുണമാണെന്ന് ഓര്‍ത്തിട്ടാണ് ഞാനെന്റെ മനസിന് ശക്തി നല്‍കുന്നത്. എത്ര കഷ്ടപ്പാട് വന്നാലും എനിക്കൊരു തറവാടുണ്ട്, എനിക്കൊരു ബ്ലെഡ് റിലേഷന്‍ഷിപ്പുകള്‍ ഉണ്ട്. എന്റെ അച്ഛന്‍ പറഞ്ഞ് തന്നതാണ് ഞാന്‍ അനുസരിക്കാറുള്ളത്.


അല്ലാതെ ജീവിതത്തെ കുറിച്ച് പറയുന്നത് കേട്ട് ഓടി നടന്നിട്ട് കാര്യമില്ല. എല്ലാവരെയും സഹായിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു'. 'എന്നെ ചതിച്ചവരുമായി നാളെയൊരു സൗഹൃദം ഉണ്ടാവില്ല. അതെനിക്ക് പ്രയാസമുള്ള കാര്യമാണെന്ന് ബാല പറയുന്നു. നാളെ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ ആയിരിക്കും പുറത്ത് വരിക.


മനസിനെ വേദനിപ്പിച്ച് കൊന്നതിന് ശേഷം അവരോട് സൗഹൃദമാവാന്‍ ഇത് റെക്കോര്‍ഡൊന്നുമല്ല. ഒരു പ്രാവിശ്യം വെറുത്ത് പോയാല്‍ പിന്നെ തിരിച്ച് വരുത്തില്ല. നടന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് എഴുതി തരാന്‍ തയ്യാറാണെന്നും', അഭിമുഖത്തില്‍ ബാല പറയുന്നു.

Content Highlight: Malayalam actors cheated me by taking money; Bala with disclosure

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup