എന്നെ മരത്തില്‍ കെട്ടിയിട്ട് അഭിഷേകും കൂട്ടുകാരും പോയി; കുട്ടിക്കാലത്തെ രസകരമായ സംഭവം വെളിപ്പെടുത്തി കരണ്‍

എന്നെ മരത്തില്‍ കെട്ടിയിട്ട് അഭിഷേകും കൂട്ടുകാരും പോയി; കുട്ടിക്കാലത്തെ രസകരമായ സംഭവം വെളിപ്പെടുത്തി കരണ്‍
2022-10-22T22:04:00 | By Nourin Minara KM

ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കരണ്‍ ജോഹര്‍. നിര്‍മ്മാതാവെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലുമൊക്കെ തിളങ്ങുന്ന താരം കൂടിയാണ് കരണ്‍ ജോഹര്‍. സിനിമയുടെ പിന്നണി പ്രവര്‍ത്തകന്‍ എന്നത് പോലെ തന്നെ അവതാരകന്‍ എന്ന നിലയില്‍ ക്യാമറയ്ക്ക് മുന്നിലും നിറ സാന്നിധ്യമാണ് കരണ്‍ ജോഹര്‍.

കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ വലിയ ഹിറ്റാണ്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തായിരുന്നു കോഫി വിത്ത് കരണിന്റെ പുതിയ സീസണുമായി കരണ്‍ ജോഹര്‍ മടങ്ങിയെത്തിയത്. ഏഴാം സീസണിലെത്തി നില്‍ക്കുകയാണ് കോഫി വിത്ത് കരണ്‍. കോഫി വിത്ത് കരണ്‍ പോലെ തന്നെ കരണ്‍ അവതാരകനായി എത്തുന്ന മറ്റൊരു പരിപാടിയാണ് കോളിംഗ് കരണ്‍.


പക്ഷെ ഇതൊരു റേഡിയോ ഷോ ആണെന്ന് മാത്രം. കോഫി വിത്ത് കരണ്‍ പോലെ തന്നെ താരങ്ങളാണ് കോളിംഗ് കരണില്‍ അതിഥികളായി എത്തുന്നത്. അങ്ങനൊരു ഷോയില്‍ അതിഥിയായത് അഭിഷേക് ബച്ചന്‍ ആയിരുന്നു. പരിപാടിക്കിടെ തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് രസകരമായ ഒരുപാട് അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് കരണും അഭിഷേക് ബച്ചനും.

ഒരിക്കല്‍ കരണ്‍ ജോഹറിനെ താന്‍ ഒരു മരത്തില്‍ കെട്ടിയിട്ട കഥ പങ്കുവെക്കാന്‍ ആവശ്യപ്പെടുന്നുണ്ട് അഭിഷേക് ബച്ചന്‍. ഇന്ന് ബോളിവുഡിലെ വളരെ പവര്‍ഫുള്‍ ആയ മനുഷ്യനാണെങ്കിലും അന്ന് താങ്കളെ ഞാനൊരു മരത്തില്‍ കെട്ടിയിട്ടുണ്ടെന്നത് ഓര്‍മ്മയുണ്ടോ എന്നായിരുന്നു അഭിഷേക് ചോദിച്ചത്. പിന്നാലെ അന്ന് നടന്ന സംഭവം ഓര്‍ക്കുകയാണ് കരണ്‍ ജോഹര്‍.


ഓ ഗോഡ്! അത് ഭയങ്കര തമാശയാണ്. നിങ്ങള്‍ എന്നേയും നിന്റെ സഹോദരിയേയും മരത്തില്‍ കെട്ടിയിടുകയായിരുന്നു. അതില്‍ നിന്നുമുണ്ടായ നല്ലൊരു കാര്യം എന്തെന്നാല്‍ എനിക്ക് അവളെ അടുത്തറിയാനായി സാധിച്ചുവെന്നാണ്. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അവള്‍. പക്ഷെ എന്റെ കുട്ടിക്കാലത്തെ ട്രൊമാറ്റിക് ആയ ഓര്‍മ്മകളിലൊന്നാണത്.


അതൊരു റെഡ് ഇന്ത്യന്‍ പാര്‍ട്ടിയോ ഗെയിമോ ആയിരുന്നുവെന്ന് തോന്നുന്നു. എന്താണ് ശരിക്കും നടന്നതെന്ന് ഓര്‍മ്മയില്ല. പക്ഷെ ഗെയിമിന്റെ ഭാഗമായി നിങ്ങള്‍ എന്നെ മരത്തില്‍ കെട്ടിയിടുകയായിരുന്നു'' കരണ്‍ പറയുന്നു. ''നീയും ഫര്‍ഹാന്‍ അക്തറും ആദിത്യ ചോപ്രയും ഉദയ് ചോപ്രയുമാണെന്ന് തോന്നുന്നു. മരത്തില്‍ കെട്ടിയിട്ട് നിങ്ങള്‍ പോയിക്കളഞ്ഞുവെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്. വേറെയും ആരൊക്കയോ ഉണ്ടെന്ന് തോന്നുന്നു. എനിക്കോര്‍മ്മയില്ല.'' കരണ്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടിക്കാലത്ത് അക്ഷയ് ഖന്നയും തന്നോട് ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്ന് മറ്റൊരിക്കല്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: After tying me to the tree, Abhishek and his friends left; Karan revealed an interesting childhood incident

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup