---
title: "വാഹനം തടഞ്ഞ് കാട്ടാനകളുടെ കരിമ്പ് മോഷണം; വൈറലായി   വീഡിയോ"
english_title: "Stealing of sugarcane from wild elephants by blocking the vehicle; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75963/stealing-of-sugarcane-from-wild-elephants-by-blocking-the-vehicle-the-video-went-viral"
published_at: "2022-10-22T19:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353f4612d409_viral.jpg"
keywords: []
---

# വാഹനം തടഞ്ഞ് കാട്ടാനകളുടെ കരിമ്പ് മോഷണം; വൈറലായി   വീഡിയോ

> **Lead Summary:** 'ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ' എന്നത് നമ്മുടെ നാട്ടില്‍ പറയുന്നൊരു പഴഞ്ചൊല്ലാണ്. അത് പോലെ തന്നെയാണ് കരിമ്പിന്‍ ലോറി കണ്ടാല്‍ ആനകള്‍ പെരുമാറുന്നതും.

## Article Content

'ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ' എന്നത് നമ്മുടെ നാട്ടില്‍ പറയുന്നൊരു പഴഞ്ചൊല്ലാണ്. അത് പോലെ തന്നെയാണ് കരിമ്പിന്‍ ലോറി കണ്ടാല്‍ ആനകള്‍ പെരുമാറുന്നതും.

കരിമ്പിന്‍ കാട് കാണാത്തതു കൊണ്ടാകാം കരിമ്പ് കയറ്റി വരുന്ന വാഹനങ്ങളോട് ഇവര്‍ക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. കരിമ്പ് കയറ്റി വരുന്ന വാഹനം എവിടെ കണ്ടാലും ഇവര്‍ കരിമ്പിന്‍റെ പങ്ക് ചോദിക്കും. കാരണം ആനകള്‍ക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് കരിമ്പ്.

അത്തരത്തില്‍ കരിമ്പ് നിറച്ച ലോറിയുടെ അരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തി കരിമ്പ് മോഷ്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

[**https://twitter.com/i/status/1583100350797860864**](https://twitter.com/i/status/1583100350797860864)

കരിമ്പ് നിറച്ചു വന്ന വാഹനത്തിൽ നിന്നും അവ തുമ്പിക്കൈകൊണ്ട് വലിച്ചെടുത്ത് ആനകൾ ഭക്ഷിക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75963/stealing-of-sugarcane-from-wild-elephants-by-blocking-the-vehicle-the-video-went-viral)