---
title: "കഠിനമേറിയ വർക്ക് ഔട്ടുമായി ജ്യോതിക, വീഡിയോ "
english_title: "Now a work out video of Jyothika is grabbing attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/75940/now-a-work-out-video-of-jyothika-is-grabbing-attention-on-social-media"
published_at: "2022-10-22T16:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353cf88488ce_jyothika.jpg"
keywords: []
---

# കഠിനമേറിയ വർക്ക് ഔട്ടുമായി ജ്യോതിക, വീഡിയോ 

> **Lead Summary:** പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ജ്യോതിക. കാതൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജ്യോതികയുടെ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. രണ്ട് ദിവസം മുൻപ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

## Article Content

പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് നടി ജ്യോതിക. കാതൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജ്യോതികയുടെ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. രണ്ട് ദിവസം മുൻപ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

പ്രിയ നായികയുടെ തിരിച്ചുവരവ് ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കയാണ് മലയാളികളും. ഇപ്പോഴിതാ ജ്യോതികയുടെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

> കഠിനമേറിയ വർക്ക് ഔട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. “പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാൻ മാറ്റും”, എന്നാണ് വീഡിയോ പങ്കുവെച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്.

ബോഡി വെയിറ്റ് ട്രെയിനിങ്ങിനൊപ്പം തന്നെ ഹൈ ഇന്റൻസിറ്റി ട്രെയിനിങ്ങും പരിശീലിക്കുന്ന നടിയെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയത്.

'പലർക്കും യഥാർത്ഥ പ്രചോദനം, ദ റിയൽ സിങ്കപ്പെണ്ണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫിറ്റ്നെസ് ശ്രദ്ധിക്കാൻ ജ്യോതിക കാണിക്കുന്ന മനസ്സിനെ പ്രശംസിച്ചും ആരാധകർ നിരവധി കമന്റുകൾ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75940/now-a-work-out-video-of-jyothika-is-grabbing-attention-on-social-media)