---
title: "പഠിച്ചില്ലെങ്കിലും കുഴപ്പമില്ല പാട്ടുകാരി ആവണമെന്ന് അമ്മയാണ് പറഞ്ഞത്; അഞ്ജു ജോസഫ് "
english_title: "It was my mother who told me to become a singer, even if I didn't study; Anju Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75888/it-was-my-mother-who-told-me-to-become-a-singer-even-if-i-didnt-study-anju-joseph"
published_at: "2022-10-22T12:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635399a23c8f8_anju_joseph.jpg"
keywords: []
---

# പഠിച്ചില്ലെങ്കിലും കുഴപ്പമില്ല പാട്ടുകാരി ആവണമെന്ന് അമ്മയാണ് പറഞ്ഞത്; അഞ്ജു ജോസഫ് 

> **Lead Summary:**  ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പകുതി വെച്ച് ഷോയില്‍ നിന്ന് പുറത്തായെങ്കിലും മറ്റു അവസരം അഞ്ജുവിന് ലഭിച്ചു. ഇതിനിടെ അവതാരികയായി എത്തി.

## Article Content

 ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പകുതി വെച്ച് ഷോയില്‍ നിന്ന് പുറത്തായെങ്കിലും മറ്റു അവസരം അഞ്ജുവിന് ലഭിച്ചു. ഇതിനിടെ അവതാരികയായി എത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജു, കഴിഞ്ഞദിവസം പറയാം നേടാമെന്ന ഷോയില്‍ ഈ ഗായിക എത്തിയിരുന്നു. റിയാലിറ്റി ഷോകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് എലിമിനേഷന്‍ എപ്പിസോഡ് എന്ന് അഞ്ജു പറയുന്നു. ഇത് അടുക്കുമ്പോഴേക്കും ടെന്‍ഷനും പേടിയുമൊക്കെയാണ് .

ഒരുപക്ഷേ റിയാലിറ്റി ഷോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എലിമിനേഷന്‍ അഭിമുഖീകരിച്ചത് ഞാന്‍ ആയിരിക്കും എന്നും താരം പറയുന്നു. 9 പ്രാവശ്യം ആണ് എലിമിനേഷന്‍ റൗണ്ടില്‍ എത്തിയത്. ഇതിന്റെ തലേദിവസം അമ്മ പള്ളിയില്‍ കൊണ്ടുപോകും എന്നാല്‍ പുറത്താവണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാര്‍ എങ്കില്‍ ഇനി എലിമിനേഷനില്‍ നില്‍ക്കേണ്ടല്ലോ.

ഞാന്‍ പഠിച്ചില്ലേലും കുഴപ്പമില്ല പാട്ടുകാരി ആവണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അമ്മയാണ് . പിയാനോ വായിക്കാറുണ്ടെന്നും അഞ്ജു പറയുന്നു. അതേസമയം ചിത്രം അര്‍ച്ചന 31 നോട്ടൗട്ടിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതില്‍ ഒരു അദ്ധ്യാപികയായിട്ടാണ് അഞ്ജു വേഷമിട്ടത്.

റോയ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആയിരുന്നു ആദ്യം താരത്തിന് അവസരം ലഭിച്ചത്. അത് തമാശയ്ക്ക് വേണ്ടിയാണ് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അഞ്ജു പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കവെയാണ് അര്‍ച്ചനയില്‍ നിന്ന് അവസരം ലഭിച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/75888/it-was-my-mother-who-told-me-to-become-a-singer-even-if-i-didnt-study-anju-joseph)