---
title: "സന്തോഷകരമായ അനുഭവങ്ങളുടെ ഏഴ് വർഷങ്ങൾ; നയൻതാരയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് വിഘ്നേശ് ശിവൻ  "
english_title: "Now Vignesh Shivan's social media post is being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/75880/now-vignesh-shivans-social-media-post-is-being-discussed"
published_at: "2022-10-22T11:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63538d95ba0a8_vignesh_and_nayanthara.jpg"
keywords: []
---

# സന്തോഷകരമായ അനുഭവങ്ങളുടെ ഏഴ് വർഷങ്ങൾ; നയൻതാരയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് വിഘ്നേശ് ശിവൻ  

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വാടക ​ഗർഭ ധാരണം വഴി ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചത്. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ മറി കടന്നോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യമന്ത്രാലയം അന്വേഷണവും നടത്തുന്നുണ്ട്. 

## Article Content

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വാടക ​ഗർഭ ധാരണം വഴി ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചത്. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ മറി കടന്നോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യമന്ത്രാലയം അന്വേഷണവും നടത്തുന്നുണ്ട്. 

ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ചർച്ചയാവുന്നത്. വിഘ്നേശിന്റെ കരിയറിൽ വഴിത്തിരിവായ നാനും റൗഡി താൻ എന്ന സിനിമയുടെ ഏഴാം വാർഷികത്തെക്കുറിച്ചാണ് പോസ്റ്റ്. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക. ഷൂട്ടിനിടയിലെ ഒരു വീഡിയോയാണ് വിഘ്നേശ് പങ്കുവെച്ചത്.

'സന്തോഷകരമായ അനുഭവങ്ങളുടെ ഏഴ് വർഷങ്ങൾ. എനിക്ക് എല്ലാം തന്ന സിനിമ,' എന്നാണ് വിഘ്നേശ് ശിവന്റെ പോസ്റ്റ്. 2015 ലാണ് നാനും റൗഡി താൻ റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. സർക്കാരിന് നൽകിയ രേഖകൾ പ്രകാരം 2016 ൽ ഇവരുടെ വിവാഹം ഓദ്യോ​ഗികമായി കഴിഞ്ഞിട്ടുണ്ട്. 

വിഘ്നേശ് ശിവനാണ് തങ്ങൾ പ്രണയത്തിലാണെന്ന സൂചന ആദ്യം നൽകിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നടിയോടൊപ്പമുള്ള ചിത്രം പങ്കുവെക്കാറുണ്ടായിരുന്നു.

ഇന്നും നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിഘ്നേശ് ശിവന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ്. നടി സോഷ്യൽ മീഡിയയിൽ ഇല്ല. നയൻതാരയുടെ കരിയറിലും വഴിത്തിരിവായ സിനിമകളിലാെന്നാണ് നാനും റൗഡി താൻ. വിജയ് സേതുപതി ആയിരുന്നു സിനിമയിലെ നായകൻ. ധനുഷ് ആയിരുന്നു സിനിമയുടെ നിർമാതാവ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/75880/now-vignesh-shivans-social-media-post-is-being-discussed)