---
title: " മോഹൻലാലിന്‍റെ കിടിലന്‍ പാചകം; വൈറലായി വീഡിയോ  "
english_title: "Mohanlal's cooking; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75854/mohanlals-cooking-the-video-went-viral"
published_at: "2022-10-22T09:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63536fec87f06_mohanlal.jpg"
keywords: []
---

#  മോഹൻലാലിന്‍റെ കിടിലന്‍ പാചകം; വൈറലായി വീഡിയോ  

> **Lead Summary:** കഴിഞ്ഞ ദിവസം ആയിരുന്നു അന്താരാഷ്ട്ര ഷെഫ് ദിനം. ഈ ദിനത്തില്‍ തന്നെ മലയാളികളുടെ പ്രിയ നടന്‍ മോഹൻലാലിന്‍റെ കിടിലന്‍ പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

## Article Content

കഴിഞ്ഞ ദിവസം ആയിരുന്നു അന്താരാഷ്ട്ര ഷെഫ് ദിനം. ഈ ദിനത്തില്‍ തന്നെ മലയാളികളുടെ പ്രിയ നടന്‍ മോഹൻലാലിന്‍റെ കിടിലന്‍ പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

വലിയ ചെമ്മീൻ പാചകം ചെയുന്ന മോഹന്‍ലാലിനെ ആണ് വീഡിയോയില്‍ കാണുന്നത്. ജാപ്പനീസ് സ്റ്റൈലിലാണ് ഇത്തവണത്തെ താരത്തിന്‍റെ കുക്കിങ്. പാചകത്തിലും താന്‍ വിദ​ഗ്ധനാണെന്ന് തെളിയിക്കുന്ന താരത്തിന്‍റെ പാചക പരീക്ഷണ വീഡിയോകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം പാചക വിദഗ്ദ്ധൻ ആയേനെ എന്നാണ് മോഹന്‍ലാലിനെ കുറിച്ച് ഷെഫ് സുരേഷ് പിള്ള പറയുന്നത്. മീന്‍ പൊരിക്കുന്ന ലാലേട്ടന്‍റെ വീഡിയോ മുമ്പും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ചൂടുള്ള പാനില്‍ നിറഞ്ഞങ്ങനെ കിടക്കുന്ന മീൻ പൊള്ളിച്ചെടുക്കുകയായിരുന്നു അന്ന് താരം.

പാത്രത്തെ വട്ടംചുറ്റുന്ന ലാലേട്ടനെയും വീഡിയോയില്‍ നാം കണ്ടതാണ്. ചിക്കൻ കറിയുടെ റെസിപ്പിയുമായി ലാലേട്ടന്‍ പങ്കുവെച്ച വീഡിയോയും മുമ്പ് വൈറലായിരുന്നു. വെള്ളം ഉപയോഗിക്കാതെയാണ് അന്ന് അദ്ദേഹം ചിക്കൻ പാചകം ചെയ്തത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/75854/mohanlals-cooking-the-video-went-viral)