---
title: "മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമുള്ള ചിത്രവുമായി  എംജി ശ്രീകുമാറും ഭാര്യ ലേഖയും"
english_title: "MG Sreekumar and his wife Lekha with a picture from Mookambika Temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75832/mg-sreekumar-and-his-wife-lekha-with-a-picture-from-mookambika-temple"
published_at: "2022-10-22T06:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635345d08daed_mj_sreekumar.jpg"
keywords: []
---

# മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമുള്ള ചിത്രവുമായി  എംജി ശ്രീകുമാറും ഭാര്യ ലേഖയും

> **Lead Summary:** നിരവധി ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച എംജിയും പാട്ടിന് പിന്നാലെ പോവുകയായിരുന്നു. ഭക്തിഗാനത്തിലും സിനിമാഗാനത്തിലും തുടങ്ങി നിരവധി ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും.

## Article Content

നിരവധി ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച എംജിയും പാട്ടിന് പിന്നാലെ പോവുകയായിരുന്നു. ഭക്തിഗാനത്തിലും സിനിമാഗാനത്തിലും തുടങ്ങി നിരവധി ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും ഈ അടുത്താണ് യുഎസ് ട്രിപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോഴിതാ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് ഇരുവരും. മൂകാംബിക ദര്‍ശനം എന്ന ക്യാപ്ഷനോടെയാണ് ഇവിടെനിന്ന് പകര്‍ത്തി ഫോട്ടോസും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ ലേഖയും ഉഡുപ്പിയില്‍ നിന്നും എടുത്ത ഫോട്ടോ ഫേസ്ബുക്ക് ഇട്ടിരുന്നു.

മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നേരത്തെ എംജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായുള്ള ലിവിങ് ടുഗതര്‍ ജീവിതത്തിന് ശേഷം മൂകാംബികയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. പെട്ടെന്ന് തീരുമാനിച്ചതായിരുന്നു ആ വിവാഹം. ഇതേക്കുറിച്ച് എല്ലാം ഇരുവരും പറഞ്ഞിട്ടുണ്ട്.

പുതിയ ചിത്രങ്ങള്‍ക്ക് താഴെ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു . അതുപോലെ ചില വിമര്‍ശന കമന്റുകളും പതിവുപോലെ എത്തി. ചിലതിനൊക്കെ എംജി ശ്രീകുമാര്‍ തക്ക മറുപടിയും കൊടുത്തിട്ടുണ്ട്. ഈ അടുത്താണ് യുഎസ് ട്രിപ്പ് കഴിഞ്ഞ് ഇവര്‍ എത്തിയത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ഇരുവരും. ഇടയ്ക്കിടെ പുറത്തേക്കും പോകാറുണ്ട് ദമ്പതികള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/75832/mg-sreekumar-and-his-wife-lekha-with-a-picture-from-mookambika-temple)