logo

ജീവിതസഖിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് രാഹുല്‍ രവി

Published at Dec 17, 2020 12:42 PM ജീവിതസഖിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് രാഹുല്‍ രവി

മലയാളികളുടെ ഇഷ്ട്ട താരമാണ് രാഹുല്‍ രവി .രാഹുൽ രവിയുടെ എൻഗേജ്മെന്റ് ഫോട്ടോസുകൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

പെൺകുട്ടിയുടെ മുഖം കാണിക്കാതെയാണ്  ഉള്ള ഓലക്കുട ചൂടിയുള്ള ഫോട്ടോസ് ആണ് രാഹുൽ അപ്‌ലോഡ് ചെയ്തത്. എന്നാൽ പൊന്നമ്പിളി ആണോ രാഹുലിന്റെ ജീവിതസഖി ആകാൻ പോകുന്നത് എന്ന ചോദ്യമാണ് എല്ലാവരും ഉയർത്തിയത് ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് രാഹുൽ.

കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായർ ആണ് തന്റെ ജീവന്റെ പാതി ആകാൻ പോകുന്നത്. മലയാള സീരിയലുകളിലെ റേറ്റിംഗ് റെക്കോർഡുകളിൽ തകർത്ത പൊന്നമ്പിളി സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് രാഹുൽ രവി.

എൻജിനീയറിങ് പഠിച്ചതിനുശേഷം മോഡലിംഗ് സിനിമാ രംഗത്തേക്ക് പ്രവേശിച്ച രാഹുൽ ചെറിയ സീരിയലുകളിൽ സിനിമകളിൽ മുഖം കാണിച്ച ശേഷം വിദേശത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പൊന്നമ്പിളി സീരിയല്ലേക്കുള്ള അവസരം ലഭിച്ചത്.


അതിനുശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല തമിഴും തെലുങ്കും മലയാളവും ആയി നിരവധി സീരിയലുകളിൽ ഭാഗമായി. അഭിനയം കൂടാതെ മികച്ച അവതാരകനായും താരം കഴിവ് തെളിയിച്ചു മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലെ അവതാരകനായും താരം എത്തിയിരുന്നു.

സൺ ടിവിയിലെ കണ്ണാനെ കണ്ണേ എന്ന സീരിയലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഏതാനും ദിവസങ്ങൾക്കു മുമ്പാണ് താരം ഇൻസ്റ്റഗ്രാമിൽ ലൈഫ് ലൈൻ എന്ന ക്യാപ്ഷൻ ഓടുകൂടി ഒരു പെൺകുട്ടിയുടെ കൂടെ കൈപിടിച്ച് പുറകിലേക്ക് നോക്കി നിൽക്കുന്ന ഒരു ചിത്രം പങ്കു വെച്ചത്.

നിരവധിപേർ പെൺകുട്ടിയുടെ മുഖം കാണിക്കാൻ അഭിപ്രായപ്പെട്ടു കൊണ്ട് കമന്റ് മായി വന്നെങ്കിലും സാരം ഇന്നലെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തത്.


ഞാൻ അവളെ ആദ്യമായി കാണുന്നത് വരെ അത് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു.പിന്നീട് എനിക്ക് അത് നല്ലതായി തോന്നി.

അവളുടെ മനോഹരമായ ചിരിയും സംസാരവും എനിക്ക് സന്തോഷം നൽകി പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് .

നമ്മുടെ ആ വലിയ ദിവസത്തിനായി കാത്തിരിക്കുന്നു എന്നുമാണ് താരം കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രശസ്തമായ കോളേജിലെ എംബിഎ വിദ്യാർത്ഥിയാണ് പെൺകുട്ടി.

രാഹുൽ പങ്കുവെച്ചിരിക്കുന്നത് നാടൻ ലുക്കിൽ ഉള്ള ഫോട്ടോ ആണെങ്കിലും. മോഡേണായ പെൺകുട്ടിയാണ് ലക്ഷ്മി കൂടാതെ മോഡലും. നിരവധി ഫോട്ടോഷൂട്ടുകളും ലക്ഷ്മി നടത്താറുണ്ട്.

Rahul Ravi's engagement photos were a hit on social media yesterday

Related Stories
ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Dec 28, 2020 12:30 PM

ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ....

Read More >>
രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

Dec 28, 2020 11:57 AM

രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി....

Read More >>
Trending Stories