---
title: "പക്ഷേ അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല; എലിസബത്ത് പറഞ്ഞത് ചര്‍ച്ചയാകുന്നു ..."
english_title: "From many places it was put aside for this one reason; Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75788/from-many-places-it-was-put-aside-for-this-one-reason-bala"
published_at: "2022-10-21T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352b9a6b737a_bala.jpg"
keywords: []
---

# പക്ഷേ അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല; എലിസബത്ത് പറഞ്ഞത് ചര്‍ച്ചയാകുന്നു ...

> **Lead Summary:** താനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബാല ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബാലയും എലിസബത്തും വിവാഹിതരായത്. ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞതിനെ കുറിച്ച് ബാല പറഞ്ഞത്.

## Article Content

താനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബാല ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബാലയും എലിസബത്തും വിവാഹിതരായത്. ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞതിനെ കുറിച്ച് ബാല പറഞ്ഞത്.

താന്‍ രണ്ട് പ്രവശ്യവും കുടുംബജീവിതത്തില്‍ തോറ്റു എന്നാണ് നടന്‍ പറയുന്നത്. ഇതിനിടെ എലിസബത്തിന്റെ മുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു മോട്ടിവേഷണല്‍ വീഡിയോ ആയാണ് താരം പങ്കുവെച്ചത്.

ലൈഫ് വളരെ ചെറുതല്ലേ. അപ്പോള്‍ അത് മാക്‌സിമം എന്‍ജോയ് ചെയ്യുക. മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്തു കൊടുക്കുക. നമ്മളെ വേണ്ട എന്ന് പറഞ്ഞവരെ കൊണ്ടും, കൊള്ളില്ലെന്ന് പറഞ്ഞവരെയും കൊണ്ട് തിരുത്തി പറയിക്കുക.

നൂറുപേര്‍ പറഞ്ഞു തനിക്കത് പറ്റില്ല എന്ന്, അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് വിഷമിച്ചിരിക്കുകയല്ല വേണ്ടത്. നമ്മള്‍ പുതിയ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തി മുമ്പോട്ട് പോകാന്‍ നോക്കുക. ബാക്കി ഉള്ളവര്‍ എന്തും പറഞ്ഞോട്ടെ നമ്മള്‍ ഒരിക്കലും തളരാന്‍ പാടില്ല. താനൊക്കെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു.

എല്ലാത്തിനോടും പേടി ആയിരുന്നു. വിക്കലോടെയാണ് സംസാരിച്ചിരുന്നത്. ഇപ്പോഴും ആ ചെറിയ വിക്കല്‍ സംസാരിക്കുമ്പോള്‍ ഒക്കെയും ഉണ്ട്. അത് നോര്‍മല്‍ ആണ് പക്ഷെ ഇപ്പൊ കുറഞ്ഞു. പല ഇടത്ത് നിന്നും ഈ ഒരു കാരണം കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ പിന്നെയാണ് ഞാന്‍ ഷട്ടില്‍ കളിയ്ക്കാന്‍ തുടങ്ങിയത്.

അങ്ങനെ സ്റ്റേറ്റ് ലെവലില്‍ നിന്നും സമ്മാനങ്ങള്‍ കിട്ടി. ഒന്നിനും കൊള്ളാത്ത തനിക്ക് സ്റ്റേറ്റ് ലെവലില്‍ സമ്മാനങ്ങള്‍ കിട്ടി എന്നായി.അതുകഴിഞ്ഞാണ് എംബിബിഎസ് നേടുന്നത്. തന്റെ ജീവിതത്തില്‍ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ താന്‍ അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എലിസബത്ത് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75788/from-many-places-it-was-put-aside-for-this-one-reason-bala)