---
title: "പല സിനിമകള്‍ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന കാര്യങ്ങള്‍ പോലും കിട്ടിയിട്ടില്ല; തുറന്ന്  പറഞ്ഞ്  താരം "
english_title: "I have not even got the basics even while shooting many films."
publisher: "moviemax.in"
canonical_url: "https://moviemax.in/news/75722/i-have-not-even-got-the-basics-even-while-shooting-many-films"
published_at: "2022-10-21T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352622d1ec28_samyuktha.jpg"
keywords: []
---

# പല സിനിമകള്‍ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന കാര്യങ്ങള്‍ പോലും കിട്ടിയിട്ടില്ല; തുറന്ന്  പറഞ്ഞ്  താരം 

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കാരിയായ താരമാണ് സംയുക്ത മേനോന്‍ . തീവണ്ടി എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ഒരു താരം കൂടിയാണ് സംയുക്ത. 

## Article Content

മലയാളികൾക്ക് പ്രിയങ്കാരിയായ താരമാണ് സംയുക്ത മേനോന്‍ . തീവണ്ടി എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ഒരു താരം കൂടിയാണ് സംയുക്ത. 

പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇന്ന് തിരക്കുള്ള ഒരു നടി കൂടിയാണ് സംയുക്ത. മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോള്‍ തമിഴ്, തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആണ് സംയുക്ത പറയുന്നത്. തെലുങ്കിലും തമിഴിലും എല്ലാം ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കുമെന്ന് നടി പറയുന്നു.

**

പല സിനിമകള്‍ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന കാര്യങ്ങള്‍ പോലും കിട്ടിയിട്ടില്ല. ഷൂട്ടിംഗ് സെറ്റില്‍ ബാത്ത് റൂം ലഭിക്കാതിരിക്കുക, തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോര്‍ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ ഓക്കെ എന്ന് പറയുമായിരുന്നു.

അത് ഓക്കെ അല്ല എന്ന് മനസ്സിലാക്കാന്‍ കുറച്ച് നാളെടുത്തു’ ‘എനിക്ക് വലിയ സൗകര്യങ്ങള്‍ വേണമെന്നല്ല പറയുന്നത്. ക്ലീന്‍ ആയി വാഷ് റൂം ഉപയോഗിക്കുക എന്ന് പറയുന്നത് വര്‍ക് സ്‌പേസിലെ അടിസ്ഥാന കാര്യമാണ്. അതെനിക്ക് കിട്ടിയിട്ടില്ല. ആദ്യ സിനിമയ്ക്ക് പ്രതിഫലം ലഭിച്ചില്ല. ലില്ലി സിനിമയ്ക്കല്ല’ പ്രത്യേകിച്ചും തെലുങ്കിലും തമിഴിലും ആണ് ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

**

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടവിട്ട് വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള കനത്ത മഴയും വെള്ളക്കെട്ടും മറ്റും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നത് എന്നാണ് പല വിദഗ്ധസംഘങ്ങളുടെയും വിലയിരുത്തല്‍. എന്തായാലും കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്ത് മിന്നല്‍ പ്രളയമുണ്ടാകുന്നതും മനുഷ്യജീവൻ നഷ്ടമാകുന്നത് അടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇത് ഇടയാക്കുന്നതും ഇപ്പോള്‍ രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

സമാനമായി കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറിന്‍റെ പലയിടങ്ങളിലും തുടര്‍ന്നിരുന്ന ശക്തമായ മഴയെ സംബന്ധിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നുണ്ട്. സമാനമായൊരു ദൃശ്യമാണിനി പങ്കുവെയ്ക്കുന്നത്.

[https://twitter.com/i/status/1583055132794593280**](https://twitter.com/i/status/1583055132794593280)

ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. ദിവസങ്ങളായി നീണ്ടുനിന്ന മഴയിലുണ്ടായ മണ്ണൊലിപ്പില്‍ ഒരു വീട് തീര്‍ത്തും തകര്‍ന്ന് ഗംഗാനദിയിലേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്.

പ്രകൃതിദുരന്തങ്ങള്‍ എത്രമാത്രം ഭയാനകമാണെന്നും അത് മനുഷ്യരെ എത്ര തീവ്രമായാണ് ബാധിക്കുകയെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ. കാണുമ്പോള്‍ തന്നെ ഭയം തോന്നിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75722/i-have-not-even-got-the-basics-even-while-shooting-many-films)