---
title: "കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണൊലിപ്പില്‍ വീട് തകര്‍ന്ന് പുഴയിലേക്ക് വീഴുന്നു, വീഡിയോ "
english_title: "House collapses and falls into river due to soil erosion following heavy rains, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75711/house-collapses-and-falls-into-river-due-to-soil-erosion-following-heavy-rains-video"
published_at: "2022-10-21T13:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352586c41dc1_viral.jpg"
keywords: []
---

# കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണൊലിപ്പില്‍ വീട് തകര്‍ന്ന് പുഴയിലേക്ക് വീഴുന്നു, വീഡിയോ 

> **Lead Summary:** മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടവിട്ട് വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള കനത്ത മഴയും വെള്ളക്കെട്ടും മറ്റും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

## Article Content

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടവിട്ട് വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള കനത്ത മഴയും വെള്ളക്കെട്ടും മറ്റും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നത് എന്നാണ് പല വിദഗ്ധസംഘങ്ങളുടെയും വിലയിരുത്തല്‍. എന്തായാലും കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്ത് മിന്നല്‍ പ്രളയമുണ്ടാകുന്നതും മനുഷ്യജീവൻ നഷ്ടമാകുന്നത് അടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇത് ഇടയാക്കുന്നതും ഇപ്പോള്‍ രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

സമാനമായി കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറിന്‍റെ പലയിടങ്ങളിലും തുടര്‍ന്നിരുന്ന ശക്തമായ മഴയെ സംബന്ധിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നുണ്ട്. സമാനമായൊരു ദൃശ്യമാണിനി പങ്കുവെയ്ക്കുന്നത്.

[**https://twitter.com/i/status/1583055132794593280**](https://twitter.com/i/status/1583055132794593280)

ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. ദിവസങ്ങളായി നീണ്ടുനിന്ന മഴയിലുണ്ടായ മണ്ണൊലിപ്പില്‍ ഒരു വീട് തീര്‍ത്തും തകര്‍ന്ന് ഗംഗാനദിയിലേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്.

പ്രകൃതിദുരന്തങ്ങള്‍ എത്രമാത്രം ഭയാനകമാണെന്നും അത് മനുഷ്യരെ എത്ര തീവ്രമായാണ് ബാധിക്കുകയെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ. കാണുമ്പോള്‍ തന്നെ ഭയം തോന്നിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75711/house-collapses-and-falls-into-river-due-to-soil-erosion-following-heavy-rains-video)