---
title: "ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തി; വിവാഹമോചനത്തില്‍ ബാലയുടെ പ്രതികരണം "
english_title: "Bala's reaction to divorce goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75674/balas-reaction-to-divorce-goes-viral"
published_at: "2022-10-21T12:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63523ef784432_bala.jpg"
keywords: []
---

# ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തി; വിവാഹമോചനത്തില്‍ ബാലയുടെ പ്രതികരണം 

> **Lead Summary:** നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു, നടന്‍ വിവാഹമോചനത്തിലേക്ക് എത്തിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വലിയ ആഘോഷമായിട്ടാണ് ഡോക്ടറായ എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. മാസങ്ങളോളം വാര്‍ത്തകൾ നിറഞ്ഞ് നിന്ന താരവിവാഹം വളരെ പെട്ടെന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.

## Article Content

നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു, നടന്‍ വിവാഹമോചനത്തിലേക്ക് എത്തിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വലിയ ആഘോഷമായിട്ടാണ് ഡോക്ടറായ എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. മാസങ്ങളോളം വാര്‍ത്തകൾ നിറഞ്ഞ് നിന്ന താരവിവാഹം വളരെ പെട്ടെന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.

ആഴ്ചകളായി ബാലയുടെ കുടുംബ ജീവിതത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിലൊരു വ്യക്തത താന്‍ വൈകാതെ വരുത്തുമെന്ന് നടന്‍ പറഞ്ഞിരുന്നു. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ നടന്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'രാവിലെ ഷൂട്ടിനെത്തി. ഞാന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഒരു കാര്യം പറയാന്‍ വന്നതാണ്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്' ബാല പറയുന്നു. 

നിങ്ങളിപ്പോള്‍ നിര്‍ബന്ധിച്ചാലും എലിസബത്തിനെ കുറിച്ച് സംസാരിക്കാന്‍ പോവുന്നില്ല. പക്ഷേ ഒരു കാര്യം പറയാം, അവര്‍ എന്നെക്കാളും നല്ല വ്യക്തിയാണ്. എലിസബത്ത് ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്കണം. അവരൊരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം.

ഭയങ്കരമായി വേദന നിറഞ്ഞൊരു കാര്യമാണിത്. എനിക്ക് ഞാനുണ്ട്. ഇനി സംസാരിച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ആരും ഇനിയെന്നെ അതിലേക്ക് വലിച്ചിടരുത്. വളരെ നന്ദിയുണ്ടെന്നും',... പറഞ്ഞാണ് ബാല വാക്കുകള്‍ അവസാനിപ്പിക്കുന്നത്. സംസാരത്തിനൊടുവില്‍ നടന്‍ വികരഭരിതനാവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/75674/balas-reaction-to-divorce-goes-viral)