---
title: "അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടിയെ പുറത്താക്കി?  റിപ്പോർട്ട് "
english_title: "Actress fired from Tamil serial starring Anshita? Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75654/actress-fired-from-tamil-serial-starring-anshita-report"
published_at: "2022-10-21T10:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63522d28a762f_anshitha.jpg"
keywords: []
---

# അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടിയെ പുറത്താക്കി?  റിപ്പോർട്ട് 

> **Lead Summary:** കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന നായികാവേഷത്തെ അവതരപ്പിച്ച് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത. തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും വേഷമിടുന്ന അന്‍ഷിത വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

## Article Content

കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന നായികാവേഷത്തെ അവതരപ്പിച്ച് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത. തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും വേഷമിടുന്ന അന്‍ഷിത വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് എത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ ഒരു ഓഡിയോ പുറത്ത് വരികയും ചെയ്തു. ഇതോടെയാണ് സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായിട്ടാണ് ഗോസിപ് കോളങ്ങളില്‍ ചര്‍ച്ച.

ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മുസ്‌ളീം മതം സ്വീകരിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായും ആരോപിച്ച ദിവ്യ തന്നെ നടി ഉപദ്രവിച്ചെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

ഈ വിഷത്തില്‍ താരങ്ങള്‍ ഇതുവരെയും പ്രതികരണവുമായി എത്തിയിരുന്നില്ല. ഇപ്പോഴിതാ, അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കിയെന്ന തരത്തിലൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ ആരാധകരും അന്‍ഷിതയ്ക്കെതിരെ തിരിഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/75654/actress-fired-from-tamil-serial-starring-anshita-report)