സീരിയല്‍ പ്രേമികളുടെ ഇഷ്ട്ട പരമ്പരകളില്‍ ഒന്നാണ് 'സത്യ എന്ന പെണ്‍കുട്ടി '.സത്യ എന്ന കഥാപാത്രം ഇതിനോടകം തന്നെ മലയാളികളുടെ ഇടയില്‍ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു .
പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രം കൈകാര്യം ചെയ്യുന്നത് മെര്‍ഷീന നീനുവെന്ന തിരുവനന്തപുരം കരുമം സ്വദേശിയാണ്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനുജത്തിയാണ് മെര്‍ഷീന. അനുജത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. ക
ഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയില്‍ മെര്‍ഷീനയുടെ സ്റ്റൈല്‍ അഭിരുചികളെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു.
സാരിയില്‍ കംഫര്‍ട്ടബിള്‍ ആണെങ്കിലും ജീന്‍സാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് മെര്‍ഷീന പറഞ്ഞത്. പരമ്പരയില്‍ 'സത്യ' സാരിയുടുത്തുവന്ന എപ്പിസോഡുകളെല്ലാം മനോഹരമായിരുന്നെന്നും ആരാധകര്‍ പറയുന്നുണ്ടായിരുന്നു.
ഇപ്പോളിതാ സാരി ധരിച്ച വീഡിയോ പങ്കുവച്ചിരിക്കുകയാണ് മെര്‍ഷീന നീനു. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് നീല സാരിയില്‍ മനോഹരിയായി മെര്‍ഷീന പ്രത്യക്ഷപ്പെട്ടത്. വളരെ പെട്ടന്നുതന്നെ ഈ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
'Satya Enna Penkutty' is a television series that Malayalees cherish. The title character of the series is Mershina Neenu from Karumam, Thiruvananthapuram