---
title: "സൗന്ദര്യമെന്ന് ഓരോരുത്തരുടെയും ഉള്ളിലാണ്: വിമര്‍ശനത്തിന് നടിയുടെ മറുപടി"
english_title: "Beauty is within everyone: Actress's response to criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75564/beauty-is-within-everyone-actresss-response-to-criticism"
published_at: "2022-10-20T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351549d21733_MADHURI.jpg"
keywords: []
---

# സൗന്ദര്യമെന്ന് ഓരോരുത്തരുടെയും ഉള്ളിലാണ്: വിമര്‍ശനത്തിന് നടിയുടെ മറുപടി

> **Lead Summary:** ജോജു ജോര്‍ജിന്റെ നായികയായി മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി. സോഷ്യല്‍ മീഡിയയിലൂടെ ലേശം ഗ്ലാമറസായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കുന്ന മാധുരിയ്ക്ക് തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

## Article Content

ജോജു ജോര്‍ജിന്റെ നായികയായി മനംകവര്‍ന്ന താരസുന്ദരിയാണ് മാധുരി. സോഷ്യല്‍ മീഡിയയിലൂടെ ലേശം ഗ്ലാമറസായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കുന്ന മാധുരിയ്ക്ക് തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

ഞാന്‍ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്. ഒരു പുരുഷന് നഗ്‌നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും കഴിയും.

സ്ത്രീകള്‍ക്ക് വയറ് കാണിക്കാവുന്ന രീതിയില്‍ സാരി ഉടുക്കുമെങ്കില്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കിഷ്ടമുള്ളത് ധരിക്കാം. പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും. പുരുഷന്മാര്‍ക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും’ നടി പറയുന്നു.

സൗന്ദര്യമെന്ന് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തില്‍ ഉയര്‍ന്ന നിലവാരമുണ്ട്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട. നന്ദി.. നല്ലൊരു ദിവസം നിങ്ങള്‍ക്ക് ആശംസിക്കുകയാണെന്നും’ പറഞ്ഞ് മാധുരി വാക്കുകള്‍ അവസാനിപ്പിക്കുന്നു. എന്തായാലും നടിയുടെ മറുപടി വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75564/beauty-is-within-everyone-actresss-response-to-criticism)