---
title: "വിവാഹത്തിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ പിസ ആസ്വദിച്ച് കഴിക്കുന്ന വധു; വീഡിയോ"
english_title: "A bride who can't stand her hunger and eats pizza just before her wedding; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75524/a-bride-who-cant-stand-her-hunger-and-eats-pizza-just-before-her-wedding-video"
published_at: "2022-10-20T15:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635122baa39a2_viral.jpg"
keywords: []
---

# വിവാഹത്തിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ പിസ ആസ്വദിച്ച് കഴിക്കുന്ന വധു; വീഡിയോ

> **Lead Summary:** വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ പല സംഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

## Article Content

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ പല സംഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

വിവാഹ വേഷത്തില്‍ പിസ ആസ്വദിച്ചു കഴിക്കുന്ന യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. വിവാഹമെന്ന് കരുതി ഇഷ്ട ഭക്ഷണം കിട്ടിയാല്‍ കഴിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. വിവാഹ വേഷത്തില്‍ കയ്യില്‍ ഒരു ബോക്‌സ് പിസയുമായി കസേരയില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്ന വധുവിനെ ആണ് വീഡിയോയില്‍ കാണുന്നത്.

പിസ കയ്യിലെടുത്ത് ആസ്വദിച്ചു കഴിക്കുകയാണ് വധു ഇവിടെ. വിവാഹവേദിയില്‍ കയറുന്നതിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ വന്നതോടെ ആണ് വധു പിസ വാങ്ങി കഴിച്ചത്.

വധുവിന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. ധാരാളം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. വധുവിനെ പിന്തുണച്ച് നിരവധി പിസ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75524/a-bride-who-cant-stand-her-hunger-and-eats-pizza-just-before-her-wedding-video)