---
title: "ഭരതനാട്യം കളിക്കുന്ന കുട്ടി ഡോക്ടർ; ചിത്രം വൈറൽ"
english_title: "Now the new picture shared by Robin is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/75516/now-the-new-picture-shared-by-robin-is-going-viral"
published_at: "2022-10-20T15:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63511ce0b92e1_ROBIN.jpg"
keywords: []
---

# ഭരതനാട്യം കളിക്കുന്ന കുട്ടി ഡോക്ടർ; ചിത്രം വൈറൽ

> **Lead Summary:** കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം കൂടിയാണ് റോബിൻ. ഷോയ്ക്ക് പിന്നാലെ തന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ് റോബിൻ ഇപ്പോൾ‌. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്.**

## Article Content

കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം കൂടിയാണ് റോബിൻ. ഷോയ്ക്ക് പിന്നാലെ തന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ് റോബിൻ ഇപ്പോൾ‌. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്.**

അത്തരത്തിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. സിബി എസ്ഇ സൗത്ത് സോണ്‍ സഹോദയ ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടി നില്‍ക്കുന്ന തന്‍റെ സ്കൂള്‍ കാല ചിത്രമാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്. ഭാരനാട്യത്തിന്റെ വേഷത്തിൽ തന്നെയാണ് ഫോട്ടോയില്‍ റോബിന്‍.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. 'ഇതെല്ലാം കൈയിൽ വച്ചിട്ടാ ഒന്നും അറിയില്ല ടാലെന്റ് ഇല്ല എന്നു പറയുന്നേ, കൊച്ചു ഗള്ളൻ, അടുത്ത ഉദ്ഘാടനത്തിന് ഡാൻസ് കളിച്ചിട്ട് പോയാൽ മതി' എന്നൊക്കെയാണ് കമന്റുകൾ.

സ്വന്തം വീടിന്റെ കിടപ്പുമുറിക്ക് താഴെ ഒരു ബോംബ് സൂക്ഷിക്കുന്ന മുറി ഉണ്ട് എന്ന് അറിഞ്ഞാൽ എന്താവും അവസ്ഥ? ഒരു സ്ത്രീ അങ്ങനെ ഒരു മുറി കണ്ടെത്തിയതിന്റെ അന്ധാളിപ്പിലാണ്. കിടപ്പുമുറിക്ക് താഴെ കണ്ടെത്തിയ ആ ബങ്കറിലാവട്ടെ ഒരു കിടപ്പുമുറിയും വെന്റിലേഷനും കൂടി ഉണ്ട്.

കാലിഫോർണിയയിൽ നിന്നുള്ള ജെന്നിഫർ ലിറ്റിലാണ് തന്റെ കിടപ്പുമുറിയിൽ ഒരു മാൻഹോൾ കണ്ടെത്തിയ വിവരം ടിക്ടോക്കിൽ വെളിപ്പെടുത്തിയത്. ഫർണിച്ചറുകൾ മാറ്റവെയാണ് ജെന്നിഫറിന്റെ ബെഡ്റൂമിൽ മാൻഹോൾ ശ്രദ്ധയിൽ പെട്ടത്. പിന്നീട് ജെന്നിഫറിന്റെ ഭർത്താവ് ആ മാൻഹോളിലൂടെ ഇറങ്ങി.

അവിടെ നിറയെ ചിലന്തി ആയിരുന്നു എന്നും ജെന്നിഫർ പറയുന്നു. ഈ കണ്ടെത്തലിനെ കുറിച്ച് ജെന്നിഫർ നിരവധി ടിക്ടോക് വീഡിയോകളാണ് ചെയ്തത്. അതിൽ അവർ ടോർച്ചുമായി ആ ബോംബ് ഷെൽട്ടറിലേക്ക് ഇറങ്ങുന്നത് കാണാം. ആ ഇരുട്ട് പിടിച്ച മുറിക്കകത്ത് ചുമരിൽ നിരവധി കൊളുത്തുകൾ ഉണ്ട്. ബങ്ക്ബെഡുകൾ, ഒരു കാബിനറ്റ് എന്നിവയൊക്കെയാണ് ഇതിനകത്തുള്ളത്.

ഇത് നിയമപ്രകാരം പ്രവർത്തിച്ചിരുന്ന ഒരു ബോംബ് ഷെൽട്ടർ ആണെന്നാണ് ജെന്നിഫർ പറയുന്നത്. ഒടുവിൽ അതിനകത്തെ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലവും ജെന്നിഫർ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം ജെന്നിഫർ കരുതിയിരുന്നത് ഇത് രണ്ടാം ലോക മഹായുദ്ധ കാലത്ത് നിർമ്മിച്ച ബോംബ് ഷെൽട്ടർ‌ ആയിരുന്നിരിക്കാം എന്നാണ്.

എന്നാൽ, 1951 -ന് ശേഷമാണ് ആ വീട് പണിതിരിക്കുന്നത്. അതിനാൽ ശീതയുദ്ധകാലത്ത് ന്യൂക്ലിയർ ആയുധങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ചതായിരിക്കാം എന്നാണ് കരുതുന്നത്. എന്തായാലും ഈ ബങ്കർ കണ്ട് ടിക്ടോക്കിലുള്ളവർ ആകെ അമ്പരന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ ബങ്കർ നശിക്കാതെ നിലനിൽക്കുന്നുണ്ട് എന്നും ജെന്നിഫറിനും കുടുംബത്തിനും അത് റീമോഡൽ ചെയ്ത് ഉപയോ​ഗിക്കാമല്ലോ എന്നും ഒരാൾ കമന്റ് നൽകി. ഏതായാലും അത് ഏറെ പഴക്കം ചെന്നതാണ് എന്നും അതുകൊണ്ട് നന്നായി ശ്രദ്ധിക്കണം എന്നും മറ്റ് ചിലർ കമന്റ് ചെയ്തു.**

### Related Links & Sources
- [Original Story Source](https://moviemax.in/news/75516/now-the-new-picture-shared-by-robin-is-going-viral)