---
title: "ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രത്തിന് പിന്നാലെ വിവാദം; മറുപടിയുമായി പ്രശസ്ത ഗായിക"
english_title: "Controversy after picture of breastfeeding twins; Famous singer with reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75439/controversy-after-picture-of-breastfeeding-twins-famous-singer-with-reply"
published_at: "2022-10-20T11:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350dffebecd2_CHINMAYI.jpg"
keywords: []
---

# ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രത്തിന് പിന്നാലെ വിവാദം; മറുപടിയുമായി പ്രശസ്ത ഗായിക

> **Lead Summary:** അടുത്ത കാലങ്ങളിലായി വാടക ഗര്‍ഭധാരണം സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വിമര്‍ശനങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നതിലാണ് വ്യാപകമായ പ്രതിഷേധങ്ങളുയരുന്നത്. ഏറ്റവും ഒടുവിലായി സൂപ്പര്‍താരം നയൻതാര- വിഘ്നേഷ് ദമ്പതികളായിരുന്നു ഇത്തരത്തില്‍ വാടക ഗര്‍ഭധാരണത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്.

## Article Content

അടുത്ത കാലങ്ങളിലായി വാടക ഗര്‍ഭധാരണം സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വിമര്‍ശനങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നതിലാണ് വ്യാപകമായ പ്രതിഷേധങ്ങളുയരുന്നത്. ഏറ്റവും ഒടുവിലായി സൂപ്പര്‍താരം നയൻതാര- വിഘ്നേഷ് ദമ്പതികളായിരുന്നു ഇത്തരത്തില്‍ വാടക ഗര്‍ഭധാരണത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്.

സമാനമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും ഇതേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിന്മയിക്കും നടനും സംവിധായകനുമായ ഭര്‍ത്താവ് രാഹുലിനും ജൂണിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.

ഇക്കാര്യം ഇവര്‍ പരസ്യമാക്കാതെ തുടരുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിന്മയി തന്‍റെ ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞുങ്ങളെ പാലൂന്ന ചിത്രം ചിന്മയി പങ്കുവച്ചത്.

ഈ ചിത്രം കണ്ടവരില്‍ ഒരു വിഭാഗം പേര്‍ ചിന്മയി വാടക ഗര്‍ഭധാരണത്തിലൂടെയാണ് അമ്മയായത് എന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഇതിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളും തുടങ്ങി. എന്നാല്‍ ഇതിന് മറുപടിയായി ചിന്മയി മറ്റൊരു ചിത്രം കൂടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു.

താൻ ഗര്‍ഭിണിയായിരിക്കെ പകര്‍ത്തിയ സെല്‍ഫിയാണ് ചിന്മയി ഇൻസ്റ്റഗ്രാമിലൂടെ തന്നെ പങ്കുവെച്ചത്. താഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ എടുത്ത ഏക സെല്‍ഫിയെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി ചിത്രം പങ്കുവെച്ചത്.

ഇതോടെ വാടക ഗര്‍ഭധാരണമാണെന്ന വിവാദങ്ങള്‍ക്ക് അന്ത്യമാവുകയായിരുന്നു. ഗര്‍ഭിണിയായതും കുട്ടികളുണ്ടായ വിവരവും താൻ മനപൂര്‍വ്വം പരസ്യമാക്കാതിരുന്നത് തന്നെയാണെന്ന് പിന്നീട് ചിന്മയി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/75439/controversy-after-picture-of-breastfeeding-twins-famous-singer-with-reply)