രജീഷ് മിഥിലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്നു മുതല്‍ .മലയാളത്തിന്റെ പ്രിയപ്പെട്ട നായകന് സിജു വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോടെയാണ് ടീസർ പ്രേഷകര്‍ക്ക് മുന്നിലെത്തിയത് .
സമൂഹ മാധ്യമങ്ങളിൽ ടീസര്‍ വൈറല്‍ ആയികഴിഞ്ഞു . സ്മൃതി സുഗതൻ ആണ് സിജു വിൽസന്റെ നായികയായി എത്തുന്നത്.
ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ വലിയ താര നിര തന്നെ ഇന്ന് മുതലിന്റെ ഭാഗമായുണ്ട്.
ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. ആൻ സരികയാണ് വസ്ത്രാലങ്കാരം.
This is the latest movie to be directed by Rajesh Mithila from today .The teaser of the movie starring Siju Wilson has been released