---
title: "പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിനിടെ കേക്ക് കഴിക്കുന്ന കുഞ്ഞുവാവ- വീഡിയോ വൈറൽ "
english_title: "Kunjuva eating cake during birthday celebration- Video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75373/kunjuva-eating-cake-during-birthday-celebration-video-viral"
published_at: "2022-10-19T21:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63501abde38c4_boycake.jpg"
keywords: []
---

# പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിനിടെ കേക്ക് കഴിക്കുന്ന കുഞ്ഞുവാവ- വീഡിയോ വൈറൽ 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്.

## Article Content

**സോ**ഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്.

കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളുമെല്ലാം എപ്പോഴും മുതിര്‍ന്നവരുടെ മനസിന് സന്തോഷവും ആശ്വാസവും നല്‍കുന്ന കാഴ്ചയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തി നേടാൻ തീര്‍ച്ചയായും കുഞ്ഞുങ്ങളുടെ വീഡിയോകള്‍ നമ്മെ സഹായിക്കും.

ഇക്കാരണം കൊണ്ട് തന്നെയാണ് കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് വലിയ രീതിയില്‍ കാഴ്ചക്കാരുണ്ടാകുന്നതും. ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ കാണുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു കുഞ്ഞുവാവയുടെ വീഡിയോ. പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിനിടെ കേക്ക് കഴിക്കുന്ന കുഞ്ഞാണ് വീഡിയോയിലുള്ളത്. കുഞ്ഞിന് ഒരു വയസ് തികയുന്ന ദിവസം വാങ്ങിച്ച കേക്കാണിത്.

പല നിറങ്ങളില്‍ മനോഹരമായി അലങ്കരിച്ച് തയ്യാറാക്കിയ കേക്ക് മുന്നിലെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. ഇത് കഴിക്കുന്ന കുഞ്ഞിന്‍റെ രീതിയാണ് ഏവരെയും ചിരിപ്പിക്കുന്നത്. മുഖം അങ്ങനെ തന്നെ കേക്കിലേക്ക് കമഴ്ത്തി വച്ചാണ് കുഞ്ഞ് കഴിക്കുന്നത്. ഇത് ചുറ്റും കൂടി നിന്നവരെയെല്ലാം ചിരിപ്പിക്കുന്നുണ്ട്.

ഇവരുടെ ചിരി കണ്ട് കുഞ്ഞും കൂടെ ചിരിക്കുന്നു. അത്രയും സന്തോഷവും ചിരിയും നമ്മളിലുണര്‍ത്തുന്നൊരു വീഡിയോ ആണിത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

മിക്കവരും സന്തോഷം അറിയിച്ചുകൊണ്ട് കമന്‍റുകളും ചെയ്തിരിക്കുന്നു. എന്നാല്‍ വീഡിയോ ആരാണ് എപ്പോഴാണ് പകര്‍ത്തിയതെന്നോ കുഞ്ഞിന്‍റെ വിശദാംശങ്ങളോ ഒന്നും ലഭ്യമല്ല. ഏതായാലും രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് സാരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/75373/kunjuva-eating-cake-during-birthday-celebration-video-viral)