---
title: "ഭാര്യ എലിസബത്തുമായി പിരിഞ്ഞത് സത്യം? പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് നടന്‍ ബാല; വീഡിയോ "
english_title: "Is it true that he broke up with his wife Elizabeth? Actor Bala has something important to say; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75326/is-it-true-that-he-broke-up-with-his-wife-elizabeth-actor-bala-has-something-important-to-say-video"
published_at: "2022-10-19T16:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fd9be95dfb_bala.jpg"
keywords: []
---

# ഭാര്യ എലിസബത്തുമായി പിരിഞ്ഞത് സത്യം? പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് നടന്‍ ബാല; വീഡിയോ 

> **Lead Summary:** കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി നടന്‍ ബാലയുടെ വ്യക്തിജീവിതം സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചത് മുതലാണ് വാര്‍ത്തകള്‍ വന്ന് തുടങ്ങുന്നത്. 

## Article Content

കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി നടന്‍ ബാലയുടെ വ്യക്തിജീവിതം സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചത് മുതലാണ് വാര്‍ത്തകള്‍ വന്ന് തുടങ്ങുന്നത്. 

തന്നെ ഏറെ ആരാധിക്കുന്ന എലിസബത്തിന്റെ പ്രണയം സ്വീകരിക്കുകയായിരുന്നെന്നാണ് വിവാഹശേഷമുള്ള അഭിമുഖത്തില്‍ ബാല പറഞ്ഞത്. എന്നാല്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയമായോ എന്ന തരത്തിലുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ ചില കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് നടന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 

എല്ലാവര്‍ക്കും നമസ്‌കാരം,

ഞാന്‍ നടന്‍ ബാലയാണ്. ഞാന്‍ കൊച്ചിയിലെത്തി. അതിന്റെ സന്തോഷമുണ്ട്. പിന്നെ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നത്. കുറച്ച് സത്യങ്ങളൊക്കെ നിങ്ങളോട് സംസാരിക്കാനാണ് വന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ ഒന്ന് സ്വീകരിക്കണം.

നല്ല കാര്യങ്ങള്‍ ചിന്തിച്ച് മുന്നോട്ട് പോകണം. എന്റെ മനസിലുള്ള കാര്യങ്ങളെന്താണെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നു. വൈകാതെ ഞാന്‍ വന്ന് നല്ല രീതിയില്‍ തന്നെ നിങ്ങളുമായി സംസാരിക്കും. നിങ്ങളെല്ലാവരും തന്ന സ്‌നേഹത്തിന് നന്ദിയുണ്ട്', എന്നുമാണ് ബാല പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലോ മറ്റോ ആണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ഇക്കാര്യം വളരെ രഹസ്യമാക്കി വെച്ചിരുന്നു. ശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഭാര്യ എലിസബത്തിനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഒരു വിവാഹവിരുന്നും നടന്‍ സങ്കടപ്പിച്ചിരുന്നു. ഇതിനൊപ്പം ഭാര്യയ്ക്ക് ആഡംബര കാര്‍ സമ്മാനമായി കൊടുത്തും നടന്‍ ഞെട്ടിച്ചു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല എലിസബത്തിനെ കുറിച്ചൊന്നും പറയാത്തതാണ് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ ഭാര്യയുമായി പിരിഞ്ഞോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ വിഷയത്തെ കുറിച്ചാണോ നടന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്തായാലും വൈകാതെ വിമര്‍ശനങ്ങളില്‍ വ്യക്തത വരുമെന്നാണ് വിചാരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/75326/is-it-true-that-he-broke-up-with-his-wife-elizabeth-actor-bala-has-something-important-to-say-video)