---
title: "ഡബ്ബിങ്ങിനിടെ മകളെ പാലൂട്ടി നടി അഞ്ജലി നായര്‍; ചിത്രം വൈറൽ "
english_title: "Actress Anjali Nair breastfeeding her daughter during dubbing; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75319/actress-anjali-nair-breastfeeding-her-daughter-during-dubbing-the-picture-went-viral"
published_at: "2022-10-19T15:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fd2299d31e_anjali_nayar.jpg"
keywords: []
---

# ഡബ്ബിങ്ങിനിടെ മകളെ പാലൂട്ടി നടി അഞ്ജലി നായര്‍; ചിത്രം വൈറൽ 

> **Lead Summary:** രണ്ടാമതും വിവാഹം കഴിച്ചത് മുതല്‍ നടി അഞ്ജലി നായരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസങ്ങള്‍ക്ക് മുന്‍പ് നടി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി. മകള്‍ അദ്വികയുടെ ജനനത്തെ കുറിച്ച് അഞ്ജലി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

## Article Content

രണ്ടാമതും വിവാഹം കഴിച്ചത് മുതല്‍ നടി അഞ്ജലി നായരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസങ്ങള്‍ക്ക് മുന്‍പ് നടി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി. മകള്‍ അദ്വികയുടെ ജനനത്തെ കുറിച്ച് അഞ്ജലി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ഏറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ ഒരു ഫോട്ടോ വൈറലാവുകയാണ്. കുഞ്ഞുമകളെ കൈയ്യിലെടുത്ത് ജോലിയ്‌ക്കെത്തിയ അഞ്ജലി അവള്‍ക്ക് പാലൂട്ടുന്നതാണ് ചിത്രത്തിലുള്ളത്. വളരെ പെട്ടെന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ ചിത്രത്തിന് ആശംസാപ്രവാഹമാണ്.

ദുഃഖപുത്രി വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അഞ്ജലി നായര്‍. കഴിഞ്ഞ നവംബറിലാണ് അഞ്ജലി സഹസംവിധായകന്‍ അജിത് രാജുവുമായി വിവാഹിതയാവുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള രണ്ടാം വിവാഹമായിരുന്നിത്. ആദ്യബന്ധത്തിലെ മകളും നടിയുടെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ സന്തുഷ്ട കുടുംബമായി പോവുന്നതിനിടയിലാണ് നടി രണ്ടാമതും ഗര്‍ഭിണിയാവുന്നത്.

'ഒരു ഡബ്ബിങ് അപാരത' എന്ന തലവാചകത്തില്‍ മകള്‍ അദ്വികയെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് അഞ്ജലി പങ്കുവെച്ചത്. സിനിമയുടെ ഡബ്ബിങ്ങിന് പോയപ്പോള്‍ മകളെ കൂടെ കൂട്ടുകയായിരുന്നു.

ഡബ്ബിനിടയില്‍ കുഞ്ഞിന് പാല് കൊടുക്കുന്ന ചിത്രങ്ങള്‍ കൂടി കണ്ടതോടെ ആരാധകരും ആവേശത്തിലായി. ഏറ്റവും ക്യൂട്ടായിട്ടുള്ള ഡബ്ബിങ് വേര്‍ഷനാണിത്, അഞ്ജലിയുടെ ഡെഡിക്കേഷന്‍ ലെവലിനെ പറ്റി പറയാതിരിക്കാന്‍ വയ്യ, വിവാഹത്തോടെ അഭിനയം വിടുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതോടെ അവരുടെ കാര്യവും നോക്കി പോവുന്ന നടിമാര്‍ക്ക് മാതൃകയാണ് അഞ്ജലി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75319/actress-anjali-nair-breastfeeding-her-daughter-during-dubbing-the-picture-went-viral)