നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഫോട്ടോഷൂട്ടിനുവേണ്ടിയുള്ള ഇനിയയുടെ മേക്കോവര്‍ ലഘുവീഡിയോ രൂപത്തിലും വിഷ്ണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജയരാജിന്റെ 'റെയിന്‍ റെയിന്‍ കം എഗെയ്ന്' എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തെത്തിയ നടിയാണ് ഇനിയ. പിന്നീട് യുദ്ധം സെയ്, വാഗൈ സൂഡ വാ, മൗന ഗുരു, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ചെന്നൈയില്‍ ഒരു നാള്, അയാള്‍, സ്വര്‍ണ്ണ കടുവ, പുത്തന്‍ പണം തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഇനിയ.
മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമാണ് ഇനിയയുടേതായി മലയാളത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. ഉണ്ണുനീലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇനിയ അവതരിപ്പിച്ചത്. തമിഴിലും മലയാളത്തിലുമായി ടെലിവിഷന്‍ ഷോകളിലും സജീവമാണ് ഇപ്പോള്‍ ഇനിയ.
Actress Iniya's new photoshoot is gaining attention on social media. The photographs were taken by photographer Vishnu Santosh