---
title: "'ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥവച്ച് ഈ കാറെല്ലാം എങ്ങനെ ഓടിക്കും?'; കമന്റിന് മറുപടിയുമായി താരം "
english_title: "'Bro how can you drive all these cars with the condition of the roads in our country?'; The actor replied to the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75228/bro-how-can-you-drive-all-these-cars-with-the-condition-of-the-roads-in-our-country-the-actor-replied-to-the-comment"
published_at: "2022-10-19T08:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f695e70086_dulqar.jpg"
keywords: []
---

# 'ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥവച്ച് ഈ കാറെല്ലാം എങ്ങനെ ഓടിക്കും?'; കമന്റിന് മറുപടിയുമായി താരം 

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന താരത്തിന് വാഹനങ്ങളോടുള്ള താല്പര്യം വളരെ വലുതാണ്.

## Article Content

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന താരത്തിന് വാഹനങ്ങളോടുള്ള താല്പര്യം വളരെ വലുതാണ്.

പുത്തൻ വാഹനങ്ങൾ ഹരമാക്കിയ ദുൽഖർ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ​ഗാരേജിലെ സൂപ്പർ കാറുകളുടെ കളക്ഷനുകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുൽഖറിന്. ഇപ്പോഴിതാ തന്റെ കാർ വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് ദുൽഖർ നൽ‌കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 'ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.

ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്', എന്നായിരുന്നു ആരാധകന്റെ കമന്‍റ്. ഇത് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ തന്നെ മറുപടിയും നൽകി. 'അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം.

ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂർ റോഡുകളിൽ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്', എന്നായിരുന്നു ദുല്‍ഖർ നൽകിയ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/75228/bro-how-can-you-drive-all-these-cars-with-the-condition-of-the-roads-in-our-country-the-actor-replied-to-the-comment)