---
title: "അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി; സോഷ്യല്‍ മീഡിയയില്‍ വൈറയി ഒരു  ഫോട്ടോഷൂട്ട്"
english_title: "Human sacrifice of superstition; A photo shoot that went viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75220/human-sacrifice-of-superstition-a-photo-shoot-that-went-viral-on-social-media"
published_at: "2022-10-19T07:39:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f5c864e520_viral.jpg"
keywords: []
---

# അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി; സോഷ്യല്‍ മീഡിയയില്‍ വൈറയി ഒരു  ഫോട്ടോഷൂട്ട്

> **Lead Summary:** പലതരത്തിലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ എത്താര്‍ ഉണ്ട്. ഇതില്‍ ചിലതൊക്കെ ശരിക്കും നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇപ്പോഴിതാ കേരളം കുറച്ചുദിവസമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നരബലി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഒരു ഫോട്ടോഷൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

## Article Content

പലതരത്തിലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ എത്താര്‍ ഉണ്ട്. ഇതില്‍ ചിലതൊക്കെ ശരിക്കും നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇപ്പോഴിതാ കേരളം കുറച്ചുദിവസമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നരബലി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഒരു ഫോട്ടോഷൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

നമ്മളെല്ലാം വാര്‍ത്തകളിലൂടെ കേട്ട് നരബലി കഥ ശരിക്കും കണ്‍മുന്നിലൂടെ കാണുന്നതുപോലെയാണ് ഈ ഫോട്ടോ കാണുമ്പോള്‍ തോന്നുക. നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് താഴെ വരുന്ന കമന്റ്കളും ശ്രദ്ധ നേടിയിരിക്കുകയാണ്.

ട്രാന്‍സ്ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് ജിയോ മരോട്ടിക്കല്‍ ആണ്.

അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. മനീഷ് മനു ആണ് ആര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പൊതുവെ കാണുന്ന ഫോട്ടോഷൂട്ടില്‍ നിന്നും ഏറെ വ്യത്യസ്തമാണിത്.

മനുഷ്യന്‍മാര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്നാണ് ഇതെല്ലാം കാണുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/75220/human-sacrifice-of-superstition-a-photo-shoot-that-went-viral-on-social-media)