logo

മമ്മൂട്ടി അകലം പാലിച്ചു മോഹന്‍ലാല്‍ അങ്ങനെയായിരുന്നില്ല തുറന്നു പറഞ്ഞ് ശോഭന

Published at Dec 15, 2020 03:08 PM മമ്മൂട്ടി അകലം പാലിച്ചു മോഹന്‍ലാല്‍ അങ്ങനെയായിരുന്നില്ല തുറന്നു പറഞ്ഞ് ശോഭന

മലയാളത്തിന്റെ ഏറ്റവും ആരാധകര്‍ ഉള്ള നടിയാണ് ശോഭന .അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് .   മുപ്പത്തിയഞ്ചിലധികം വർഷമായി താരം തിളങ്ങി നില്‍ക്കുന്നു .

സൂപ്പർതാരങ്ങളടക്കമുള്ള പ്രശസ്ത നടൻമാർക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്.

സിനിമയിൽ ഇല്ല എങ്കിലും തന്റെ ഡാൻസ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പം ശോഭന സമയം ചിലവിട്ടതെല്ലാം വാർത്തകളിൽ നിറയുന്നുണ്ടായിരുന്നു.

ആരാധകർക്ക് അധികം മുഖം കൊടുക്കാനിഷ്ടമല്ലാത്ത ശോഭനയുടെ പുതിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ വൈറല്‍ ആയിരുന്നു .

കോവിഡ് വ്യാപന പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്ത് ആരാധകരോട് സംസാരിക്കാനായിട്ടാണ് ആദ്യമായി നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്.


അഭിമുഖങ്ങളിൽ പോലും കാണാത്ത ശോഭനയെ പെട്ടെന്ന് ലൈവിൽ കണ്ടത് ആരാധകരെയും ഞെട്ടിച്ചു.നൃത്തത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു മണിക്കൂർ നീണ്ടു നിന്ന വിഡിയോയിൽ മറുപടി പറഞ്ഞു.

സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടും ഒരുപാട് പോസിറ്റിവിറ്റി ഉള്ളതു കൊണ്ടുമാണ് ഒരിക്കൽ സിനിമ വിട്ടതെന്നും ശോഭന വിഡിയോയിൽ പറഞ്ഞു.

സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും.

അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പറയുകയുണ്ടായി.


മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നു മണിച്ചിത്രത്താഴിൽ അഭിനിയിക്കുന്നതെങ്കിൽ തേൻമാവിൻ കൊമ്പത്ത് താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു.

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയിൽ വെളിപ്പെടുത്തി.മമ്മൂക്ക എപ്പോഴും സീനിയർ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു.

മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80 കളുടെ ഗ്രൂപ്പിൽ തങ്ങൾ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി.

മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.

അതേ സമയം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതിനും ഇടക്ക് ഒരു സിനിമയിൽ ശോഭന മോഹൻലാലിന്റെ നായികയായി എത്തിയുന്നു.

മാമ്പഴക്കാലം എന്ന സിനിമയിലായിരുന്നു ശോഭന മോഹൻലാലിന്റെ നായികയായി എത്തിയത്.ഇപ്പോഴിതാ ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ചു.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പമാണ് ശോഭന അഭിനയിച്ചത്.

Actress Shobhana is a beloved Malayalam actress who has been involved in South Indian cinema and dance for over 35 years

Related Stories
ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

Dec 31, 2020 02:53 PM

ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക്...

Read More >>
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

Dec 31, 2020 01:17 PM

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ്...

Read More >>
Trending Stories