---
title: "നരബലി വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ശ്രദ്ധനേടുന്നു "
english_title: "Santosh Pandit's reaction on the issue of human sacrifice gets attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75029/santosh-pandits-reaction-on-the-issue-of-human-sacrifice-gets-attention"
published_at: "2022-10-17T23:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d93186d490_santhosh_pandit.jpg"
keywords: []
---

# നരബലി വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ശ്രദ്ധനേടുന്നു 

> **Lead Summary:** മലയാളികളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇലന്തൂര്‍ നരബലി. ഇപ്പോഴിതാവിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത എന്നാണ് പണ്ഡിറ്റ് പറയുന്നത്.

## Article Content

മലയാളികളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇലന്തൂര്‍ നരബലി. ഇപ്പോഴിതാവിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത എന്നാണ് പണ്ഡിറ്റ് പറയുന്നത്.

പണ്ഡിറ്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. കാര്യം പറഞ്ഞാള്‍ നിങ്ങള്‍ നിരന്തരം മണ്ടത്തരം പറയാറുണ്ടെങ്കിലും ഈ പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണ് മലയാളികള്‍ പറയുന്നത്.

***

പണ്ഡിറ്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ***:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാര്‍ത്ത അവയവ മാഫിയ കൂടി ഇതിന് പിന്നില്‍ ഉണ്ടെന്ന് തോന്നിപ്പോകുന്നു.

Medical professionals ഇല്ലാതെ ഒരിക്കലും organs മാറ്റാന്‍ സാധിക്കില്ല .. Scientifically ആണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറന്‍സിക് റിപ്പോര്ട്ട്, അപ്പോള്‍ ഹ്യുമന് അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റര്‍ ഇതിന്റെ പിന്നില്‍ ഉണ്ടാകാം എന്നും സംശയിക്കാലോ..

അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികള്‍ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്. അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തില്‍ വൃക്കയും മറ്റും ഞങ്ങൾ കഴിച്ചു എന്ന് അതാണ് പ്രതികള്‍ പറയുന്നത്.

മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ കണ്ട്. അതും ഇതും കൂട്ടി വായിക്കാലോ?ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിന് വേണ്ടി അവയവങ്ങള്‍ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ചു മാത്രമേ സാധിക്കൂ..

എങ്കില്‍ ഇവര്‍ ബുദ്ധിപൂര്‍വം പലരെയും fake ID ഉണ്ടാക്കി കുടുക്കി വലയില്‍ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടില്‍ കൊണ്ട് പോയി മറവു ചെയ്തതാവാന്‍ സാധ്യത ഉണ്ട്. ഇത്ര പെട്ടെന്നുതന്നെ പ്രതികള്‍ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവര്‍ വക്കീലായി എത്തുന്നു. അതിനു പിന്നില്‍ വലിയ കോടീശ്വരന്‍മാരായ ആരെങ്കിലും ഉണ്ടോ ? സംശയം ആണ്..

അവയവ കച്ചവടത്തിന്റെ ഏജന്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം.. (വാല്‍ കഷ്ണം… ഇലന്തൂര്‍ കേസ് നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെങ്കില്‍ കുറേ വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നില്‍ ഉണ്ടാകും.. ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം.

കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ 65,000 + ആളുകള്‍ കേരളത്തില്‍ missing ആണ്…) By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

### Related Links & Sources
- [Original Story Source](https://moviemax.in/news/75029/santosh-pandits-reaction-on-the-issue-of-human-sacrifice-gets-attention)