---
title: "മുണ്ട് ഉടുത്ത് തൂമ്പയുമായി പത്മപ്രിയ; വീഡിയോ"
english_title: "Padmapriya wearing a trunk and carrying a thumpa; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74996/padmapriya-wearing-a-trunk-and-carrying-a-thumpa-video"
published_at: "2022-10-17T20:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d6a4a324ea_padma_priya.jpg"
keywords: []
---

# മുണ്ട് ഉടുത്ത് തൂമ്പയുമായി പത്മപ്രിയ; വീഡിയോ

> **Lead Summary:** സിനിമയില്‍ അഭിനയിക്കാനായി മാത്രമല്ല, വേണ്ടി വന്നാല്‍ മുണ്ടുടുത്ത് പറമ്പില്‍ ഇറങ്ങി കിളയ്ക്കാനും പത്മപ്രിയയ്ക്ക് അറിയാം.

## Article Content

സിനിമയില്‍ അഭിനയിക്കാനായി മാത്രമല്ല, വേണ്ടി വന്നാല്‍ മുണ്ടുടുത്ത് പറമ്പില്‍ ഇറങ്ങി കിളയ്ക്കാനും പത്മപ്രിയയ്ക്ക് അറിയാം.

വീടിനരികില്‍ കൃഷി ചെയ്യാനായി മണ്ണിലിറങ്ങിയ പത്മപ്രിയയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീടിന്റെ പുറകുവശത്ത് പൂന്തോട്ടം ഒരുക്കാനാണ് പത്മപ്രിയ തൂമ്പയുമായി മണ്ണിലിറങ്ങിയത്.

[**https://www.instagram.com/p/Cju00L_DIkV/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Cju00L_DIkV/?utm_source=ig_embed&utm_campaign=embed_video_watch_again)**

ഇത് നല്ലൊരു വ്യായാമം കൂടിയാണെന്ന് താരം പറയുന്നു. ഒരിടവേളയ്ക്കു ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ് പത്മപ്രിയ. ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പത്മപ്രിയ അഭിനയിച്ച മലയാളചിത്രം കൂടിയായിരുന്നു ഇത്.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പലവിധത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. വലിയ രീതിയില്‍ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നതിനാലാണ് ഈ വീഡിയോകളെല്ലാം ഇത്രമാത്രം കാഴ്ചക്കാരെ സമ്പാദിക്കുന്നത്.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളാണ് പാമ്പുകളുടേത്. പാമ്പുകള്‍ എല്ലായ്പോഴും മനുഷ്യരില്‍ ആകാംക്ഷയും കൗതുകവും ഉണര്‍ത്തുന്ന ജീവി തന്നെയാണ്. എങ്കിലും നല്ലൊരു വിഭാഗം പേര്‍ക്കും പാമ്പിനെ കാണുന്നത് തന്നെ, അത് വീഡിയോയില്‍ ആണെങ്കില്‍ പോലും പേടിയാണെന്നതും ഒരു സത്യം.

എന്തായാലും പാമ്പുകളെ കാണുന്നതില്‍ ഇഷ്ടവും താല്‍പര്യവുമുള്ളവര്‍ക്ക് ആസ്വദിക്കാവുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ആണിത്.

കൂറ്റനൊരു പെരുമ്പാമ്പ് ഗോവണിയുടെ കൈവരിയിലൂടെ ഇഴഞ്ഞ് മുകളിലേക്ക് പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മറ്റൊന്നും ഇതില്‍ കാര്യമായി കാണിക്കുന്നില്ല. എങ്കില്‍ പോലും 32 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. ഒരുപാട് പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു.

[**https://twitter.com/i/status/1581874119121199108**](https://twitter.com/i/status/1581874119121199108)

ഗോവണിപ്പടികള്‍ ഇപ്പുറത്ത് കാണാം. എന്നാല്‍ കൈവരിയിലൂടെ പതിയെ ഇഴഞ്ഞിഴഞ്ഞ് മുകളിലേക്ക് പോകുകയാണ് പെരുമ്പാമ്പ്. സാമാന്യം മിനുപ്പുള്ള പ്രതലമാണിത്. എന്നിട്ടും ഗ്രിപ്പോടുകൂടി പാമ്പ് മുകളിലേക്ക് പോകുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പുറത്തുകൂടി ചുവര് പിടിച്ച് പാമ്പുകള്‍ അകത്തേക്ക് കയറുന്നത് എങ്ങനെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ എല്ലാ പാമ്പുകളും ഇത്തരത്തില്‍ കയറിവരില്ലെന്നത് മറ്റൊരു വസ്തുത.

### Related Links & Sources
- [Original Story Source](https://moviemax.in/news/74996/padmapriya-wearing-a-trunk-and-carrying-a-thumpa-video)