മഞ്ജുവില്ലാത്ത മറ്റൊരു പിറന്നാൾ, ദിലീപിന് ആശംസകളുമായി മീനൂട്ടി

മഞ്ജുവില്ലാത്ത മറ്റൊരു പിറന്നാൾ, ദിലീപിന് ആശംസകളുമായി മീനൂട്ടി
2021-10-27T15:46:00 | By Susmitha Surendran

കഠിനാധ്വാനത്തിലൂടെ സിനമയിലെത്തി ഇന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം തനിക്കും ഒരു സീറ്റ് ഉറപ്പിച്ച നടനും നിർമ്മാതാവുമെല്ലാമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അമ്പത്തിനാലിന്റെ നിറവിൽ നിൽക്കുന്ന ദിലീപിനെ തേടി നാനാ ഭാ​ഗങ്ങളിലുള്ള ആരാധകരാണ് ആശംസകൾ അയക്കുന്നത്.

ദിലീപ് ഫാൻസ് അസോസിയേഷൻ കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഭക്ഷണ വിതരണവുമെല്ലാം നടക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളും മറ്റ് സഹപ്രവർത്തകരുമെല്ലാം ദിലീപിന് സോഷ്യൽമീഡിയ വഴിയാണ് താരത്തോടുള്ള സ്നേഹം പിറന്നാൾ ആശംസിച്ചുകൊണ്ട് പ്രകടിപ്പിച്ചത്. 

ആരും അസൂയപ്പെട്ടുപോകുന്ന വളർച്ച തന്റെ സിനിമാ ജീവിത്തിൽ ദിലീപ് നേടിയെടുത്തിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് എത്രകണ്ടാലും മതിവരാത്ത... ബോറടിപ്പിക്കാത്ത ദിലീപ് സിനിമകൾ. വീഴ്ചകൾ ഉണ്ടായപ്പോഴും ദിലീപിനെ കൈവിടാതിരുന്നത് അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ്.

ദിലീപിന് എപ്പോഴും പിന്തുണയേകി കൂടെയുള്ളയാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. മീനാക്ഷി എപ്പോഴും തന്നോടാണ് സ്നേഹ കൂടുതൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യ മഞ്ജുവുമായി ദിലീപ് വേർപിരിഞ്ഞപ്പോഴും അച്ഛനൊപ്പമാണ് മീനാക്ഷി നിന്നത്. 

മഞ്ജുവുമായുള്ള വിവാഹ മോചനശേഷം കാവ്യയെ ദിലീപ് വിവാഹം ചെയ്തപ്പോഴും മകൾ മീനാക്ഷിയുടെ പൂർണ സമ്മത പ്രകാരമായിരുന്നു വിവാഹമെന്ന് ദിലീപ് തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജുവും ദിലീപും ഏറെനാൾ പ്രണയിച്ച് വിവാഹിതരായവരായിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി അച്ഛന് ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

പിറന്നാൾ ആശംസകൾ അച്ഛാ... ഞാൻ നിങ്ങളെ സ്നേഹിക്കുന്നു...' എന്നാണ് അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്. ദിലീപിന്റെ കൈകളിൽ കുസൃതി ചിരിയുമായി ഇരിക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലുള്ളത്. ദിലീപിന് മകൾ നൽകിയ പിറന്നാൾ ആശംസ ആരാധകരും ഏറ്റെടുത്തു. രണ്ടുപേരുടെയും നിഷ്കളങ്കമായ ചിരിക്ക് ഇന്നും കോട്ടം വന്നിട്ടില്ലെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കമന്റായി കുറിച്ചത്. 

ഇൻസറ്റ​ഗ്രാമിൽ സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി. ഇടയ്ക്കിടെ മാത്രം പ്രിയപ്പെട്ടവർക്കൊപ്പവർക്കൊപ്പമുള്ള ആഘോഷങ്ങളുടേയും മറ്റും വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രമാണ് മീനാക്ഷി എത്താറുള്ളത്. മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞനിയത്തി മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. മെഡിക്കൽ വിദ്യാർഥിയായ മീനാക്ഷി ഇതുവരെ സിനിമാപ്രവേശനം നടത്തിയിട്ടില്ല. അച്ഛന്റെ പാത പിന്തുടർന്ന് മീനാക്ഷിയും അഭിനയത്തിലേക്ക് വരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയത്ത് ദിലീപിന്റെ തന്നെ ചില കോമഡി സീനുകൾക്ക് അഭിനയിക്കുന്ന മീനാക്ഷിയുടെ വീഡിയോകൾ ശ്രദ്ധനേടിയിരുന്നു. 

Content Highlight: Dileep wished Meenootty a happy birthday

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup