---
title: " പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം  കൈമാറി താരങ്ങൾ; ചിത്രം വൈറല്‍"
english_title: "The stars secretly exchanged rings in front of Padmarajan's picture; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74926/the-stars-secretly-exchanged-rings-in-front-of-padmarajans-picture-the-picture-went-viral"
published_at: "2022-10-17T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d231fa5fb4_jayaram.jpg"
keywords: []
---

#  പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം  കൈമാറി താരങ്ങൾ; ചിത്രം വൈറല്‍

> **Lead Summary:** വിവാഹിതാരാകുന്നതിന് മുമ്പ് പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം കൈമാറുന്ന ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രം വൈറല്‍. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

## Article Content

വിവാഹിതാരാകുന്നതിന് മുമ്പ് പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം കൈമാറുന്ന ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രം വൈറല്‍. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭന്‍ പങ്കുവെച്ച പോസ്റ്റ് ആണിത്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂര്‍വം മാറ്റി വെച്ച് ഒരുപാട് റിസേര്‍ച്ച് നടത്തിയ ചെയ്ത കഥാപാത്രമാണിതെന്ന് തോന്നും.

**

അതിഗംഭീരമായി എന്നാണ് അനന്ത പത്മനാഭന്‍ ജയറാമിനോട് പറയുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് ഒന്നും അത്ര പോര, അതിനേക്കാള്‍ ഇഷ്ടമായത് പൊന്നിയിന്‍ സെല്‍വന്‍ ആണെന്നും അനന്തന്‍ പറയുന്നു. തന്റെ അഭിനയത്തെ പ്രശംസിച്ച അനന്തപത്മനാഭന് ജയറാം നല്‍കിയ മറുപടി സന്ദേശവും ഈ പോസ്റ്റിനൊപ്പമുണ്ട്.

[https://www.facebook.com/anantha.padmanabhan.165/posts/10222047298123604**](https://www.facebook.com/anantha.padmanabhan.165/posts/10222047298123604)

പൊന്നിയിന്‍ സെല്‍വനില്‍ ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ശരീരഭാരം വര്‍ദ്ധിപ്പിച്ച് കുടുമയൊക്കെ വെച്ചുള്ള ജയറാമിന്റെ മേക്കോവറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഏറെ പ്രധാനമുള്ള കഥാപാത്രമാണ് ജയറാമിന്റെ നമ്പി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/74926/the-stars-secretly-exchanged-rings-in-front-of-padmarajans-picture-the-picture-went-viral)