മഞ്‍ജു വാര്യര്‍ക്കു വേണ്ടി ആലോചിച്ച വേഷം, ഒടുവില്‍ നായികയായത് പൂജാ ബത്ര

മഞ്‍ജു വാര്യര്‍ക്കു വേണ്ടി ആലോചിച്ച വേഷം, ഒടുവില്‍ നായികയായത് പൂജാ ബത്ര
Oct 27, 2021 02:30 PM | By Susmitha Surendran

ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ പൂജാ ബത്രയുടെ ജന്മദിനമാണ് ഇന്ന്. മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് പൂജാ ബത്ര. പൂജാ ബത്രയ്‍ക്ക് ജന്മദിന ആശംസകളുമായി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. പൂജാ ബത്ര മലയാളത്തിലേക്ക് എത്തിയത് മഞ്‍ജു വാര്യര്‍ക്ക്  പകരക്കാരിയായിട്ടാണ് എന്ന കാര്യം ഇരുതാരങ്ങളുടെയും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അക്കാലത്ത് ഏറെ തിരക്കുള്ള മഞ്‍ജു വാര്യരെയായിരുന്നു. മോഹൻലാലിന്റെ നായികാ കഥാപാത്രമായി തന്നെ പ്രിയദര്‍ശൻ പരിഗണിച്ചിരുന്നുവെന്ന് മഞ്‍ജു വാര്യര്‍ അറിഞ്ഞത് അടുത്തകാലത്തുമാണ്.

മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിയദര്‍ശൻ ഇക്കാര്യം മഞ്‍ജു വാര്യരോട് പറഞ്ഞത്. ലേഖ എന്ന കഥാപാത്രായി അഭിനയിക്കാനുള്ള അവസരം വഴിമാറിയതില്‍ നിരാശ തോന്നിയെന്നും മഞ്‍ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്‍ജു വാര്യരെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്‍ടപ്പെട്ടത്.

അങ്ങനെ ചന്ദ്രലേഖയിലെ ആ കഥാപാത്രമായി പൂജാ ബത്ര അഭിനയിക്കുകയും എല്ലാവരുടെയും പ്രിയം സ്വന്തമാക്കുകയും ചെയ്‍തു. പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രം നൂറ് ദിവസത്തിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിയദര്‍ശൻ- മമ്മൂട്ടി ടീമിന്റെ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും പൂജാ ബത്ര വേഷമിട്ടിട്ടുണ്ട്.

Pooja Batra played the role of Manju Warrier in the film

Next TV

Related Stories
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
Top Stories