---
title: "അമൃതയെ കുറിച്ച്  വന്ന അശ്ലീല കമന്റിന് അതെ നാണയത്തിൽ മറുപടി കൊടുത്ത്‌  ഗോപിസുന്ദർ"
english_title: "Gopisundar responded in kind to the obscene comment about Amrita"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74769/gopisundar-responded-in-kind-to-the-obscene-comment-about-amrita"
published_at: "2022-10-16T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bc7eab214b_amritha_and_gopi.jpg"
keywords: []
---

# അമൃതയെ കുറിച്ച്  വന്ന അശ്ലീല കമന്റിന് അതെ നാണയത്തിൽ മറുപടി കൊടുത്ത്‌  ഗോപിസുന്ദർ

> **Lead Summary:** **മ**ലയാള സെലിബ്രിറ്റി രംഗത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഗായികയായി തിളങ്ങുന്ന അമൃതയും സംഗീത സംവിധായകനും ഗായകനുമായ ഗോപിസുന്ദറും ഈ അടുത്തായിരുന്നു തങ്ങളുടെ പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്.

## Article Content

**മ**ലയാള സെലിബ്രിറ്റി രംഗത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഗായികയായി തിളങ്ങുന്ന അമൃതയും സംഗീത സംവിധായകനും ഗായകനുമായ ഗോപിസുന്ദറും ഈ അടുത്തായിരുന്നു തങ്ങളുടെ പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും വലിയ വിമർശങ്ങൾക്ക് ഇടയുണ്ടാകുകയും ചെയ്തു ഈ വെളിപ്പെടുത്തല്‍. തുടര്‍ന്നിങ്ങോട്ട് ഇരുവരും നിരന്തരം തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട്. ഈ സമയത്തെല്ലാം തന്നെ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നവരാണ് ഗോപി സുന്ദറും അമൃത സുരേഷും.

ഇരുവരുടേയും ജീവിതത്തില്‍ നേരത്തെയും പ്രണയങ്ങളും വിവാഹവുമുണ്ടായിട്ടുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ അലട്ടുന്ന പ്രശ്‌നം. എന്നാല്‍ വിമര്‍ശനങ്ങളെയൊക്കെ അവഗണിച്ചു കൊണ്ട് ജീവിതത്തില്‍ ഒരുമിച്ച് പോവുകയാണ് ഗോപിയും അമൃതയും.

ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയുടേയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിട ഇപ്പോഴിതാ അമൃതയെ അധിക്ഷേപിച്ചയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

ഈയിടെയായി അമൃതയോടൊപ്പമുളള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ കൂടുതലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റേത് മാത്രമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു .

ഇതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 'എവിടെ പീസ് എവിടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ദയവ് ചെയ്ത് വീട്ടിലൊന്ന് പോയി നോക്കൂ,നിങ്ങളുടെ പീസ് അവിടെ ഉണ്ടാവും' എന്നായിരുന്നു ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

ഗോപി സുന്ദറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അശ്ലീല ചോദ്യവുമായി എത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ ഗോപി സുന്ദര്‍ മറുപടി നല്‍കിയതിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

### Related Links & Sources
- [Original Story Source](https://moviemax.in/news/74769/gopisundar-responded-in-kind-to-the-obscene-comment-about-amrita)