---
title: "മേക്കപ്പിടുന്ന തിരക്കിനിടെ 'വായു'വിനെ മുലയൂട്ടുന്ന സോനം; വീഡിയോ"
english_title: "Sonam breastfeeds 'Vayu' while busy with make-up; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74704/sonam-breastfeeds-vayu-while-busy-with-make-up-video"
published_at: "2022-10-15T21:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ad5408a184_sonam_kapoor.jpg"
keywords: []
---

# മേക്കപ്പിടുന്ന തിരക്കിനിടെ 'വായു'വിനെ മുലയൂട്ടുന്ന സോനം; വീഡിയോ

> **Lead Summary:** കുഞ്ഞിന് മുലയൂട്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശം ഉയര്‍ത്തി പല നടിമാരും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിലൊരു നടിയാണ് നേഹ ധൂപിയ.

## Article Content

കുഞ്ഞിന് മുലയൂട്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശം ഉയര്‍ത്തി പല നടിമാരും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിലൊരു നടിയാണ് നേഹ ധൂപിയ.

നേഹയുടെ രണ്ടാമത്തെ കുഞ്ഞ് പിറന്ന സമയമാണ് താരം ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ അടുത്തിടെ അമ്മയായ ബോളിവുഡ് നടി സോനം കപൂറും കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ചേര്‍ത്ത് വീഡിയോ പങ്കുവെച്ചു. ഉത്തരേന്ത്യയിലെ ഉത്സവമായ കർവ ചൗത്തിനായി മേക്കപ്പിടുന്ന തിരക്കിലാണ് സോനം.

ഇതിനിടെ തന്റെ മകൻ വായുവിനെ മുലയൂട്ടാനും താരം സമയം കണ്ടെത്തി. ഒരു സംഘം മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ സോനത്തിനെ അണിയിച്ചൊരുക്കുമ്പോൾ, കുഞ്ഞ് വായു അമ്മയുടെ മാറോട് ചേര്‍ന്ന് വിശപ്പ് അടക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സോനം വീഡിയോ പങ്കുവെച്ചത്. സോനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരും രംഗത്തെത്തി. ഭർത്താവ് ആനന്ദ് അഹൂജയും പരസ്യമായി പിന്തുണച്ച് പോസ്റ്റിനൊപ്പം രംഗത്തെത്തി.

ലെഹങ്കയും സ്വർണ്ണാഭരണങ്ങളും ധരിച്ചാണ് സോനം കർവ ചൗത്ത് ആഘോഷിച്ചത്. മജന്ത ലെഹങ്കക്കൊപ്പം പച്ച നിറമുള്ള നീളൻ ടോപ്പും പിങ്ക് ദുപ്പട്ടയുമാണ് സോനം ധരിച്ചത്. ഇതിന്‍റെ ചിത്രങ്ങളും സോനം പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/74704/sonam-breastfeeds-vayu-while-busy-with-make-up-video)