ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. തമിഴ് സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം ഹിന്ദി സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം
മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് പ്രിയങ്കയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന സിറ്റാഡല്‍ എന്ന സീരീസിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയങ്കയെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരനാണ് പ്രിയങ്കയുടെ ഭര്‍ത്താവും പോപ്പ് താരവുമായ നിക്ക് ജൊനാസ്.

അതേസമയം ഈയ്യടുത്തായിരുന്നു നിക്കിനും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും അമ്മയും അച്ഛനുമായത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്. ഇപ്പോഴിത തന്റെ ദാമ്പത്യ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കിടപ്പറയിലെ നിക്കിന്റെ ചില സ്വഭാവങ്ങളെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നതും അതേസമയം അലോസരപ്പെടുത്തുന്നതുമായ ഒരു സ്വഭാവം നിക്കിന് ഉണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്.

രാവിലെ താന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നതും നോക്കിയിരിക്കുന്ന ശീലം നിക്കിനുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്. ഈ ശീലം തന്നെ അസ്വസ്ഥയാക്കുന്നതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അവന് ഞാന്‍ ഉറക്കം ഉണരുന്നത് നോക്കിയിരിക്കാന്‍ ഇഷ്ടമാണ്. നിര്‍ബന്ധമാണ്. ഉറക്കച്ചടവോടെയാണ് ഞാന്‍ എഴുന്നേല്‍ക്കുക. പക്ഷെ അതൊന്നും അവന് പ്രശ്‌നമല്ല. ഇതിത്തിരി രസമുള്ള ഒന്നാണ് അത് എന്നായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.
സത്യത്തില്‍ അലോസരപ്പെടുത്തുന്ന ശീലമാണെങ്കിലും ഏതൊരു ഭാര്യം തന്റെ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും സന്തോഷത്തോടെ കഴിയുന്ന ദമ്പതികളെ പ്രായത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവരെ അവഗണിച്ച് തള്ളണം എന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlight: But that doesn't matter to him; Priyanka Chopra tells Nick's bedroom secret

































