---
title: "കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം: ചേട്ടാ പിറന്നാൾ ആശംസകളെന്ന് അനൂപ്"
english_title: "Anoop wishes Chetta a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7455/anoop-wishes-chetta-a-happy-birthday"
published_at: "2021-10-27T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178fbfb2fa41_dileep.jpg"
keywords: []
---

# കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം: ചേട്ടാ പിറന്നാൾ ആശംസകളെന്ന് അനൂപ്

> **Lead Summary:** ജനപ്രിയ നായകന് പിറന്നാൾ ആശംസകൾ നേ‍ർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. താരങ്ങളും പ്രിയപ്പെട്ടവരും, ദീലീപ് ഫാൻസും തങ്ങളുടെ പ്രിയപ്പെട്ട ഏട്ടന് ആശംസകൾ നേ‍ർന്നു രംഗത്ത് എത്തിയിട്ടുണ്ട്. 54 ലേക്ക് കടക്കുകയാണ് ജനപ്രിയ നടൻ. ദിലീപിന്റെ ആത്മമിത്രം നാദിർഷ പങ്കിട്ട പോസ്റ്റ് വൈറൽ ആയതിനു പിന്നാലെയാണ് പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അനൂപ് രംഗത്ത് വന്നത്.

## Article Content

ജനപ്രിയ നായകന് പിറന്നാൾ ആശംസകൾ നേ‍ർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. താരങ്ങളും പ്രിയപ്പെട്ടവരും, ദീലീപ് ഫാൻസും തങ്ങളുടെ പ്രിയപ്പെട്ട ഏട്ടന് ആശംസകൾ നേ‍ർന്നു രംഗത്ത് എത്തിയിട്ടുണ്ട്. 54 ലേക്ക് കടക്കുകയാണ് ജനപ്രിയ നടൻ. ദിലീപിന്റെ ആത്മമിത്രം നാദിർഷ പങ്കിട്ട പോസ്റ്റ് വൈറൽ ആയതിനു പിന്നാലെയാണ് പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അനൂപ് രംഗത്ത് വന്നത്.

മീനാക്ഷിക്കും അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് അനൂപ് പങ്കിട്ടത്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ, രാമ, ലക്ഷ്മണന്മാരെപോലെ നിങ്ങളുടെ സ്നേഹവും ബഹുമാനവും എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്നുള്ള കമന്റുകൾ കൊണ്ടാണ് കുടുംബത്തിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തത്.

ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയരുകയായിരുന്ന.

മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7455/anoop-wishes-chetta-a-happy-birthday)